Saturday, 3 November 2018

സര്‍ദാര്‍ പട്ടേലിന് പിന്നാലെ മറ്റൊരു കൂറ്റന്‍ പ്രതിമയുമായി ഉത്തര്‍പ്രദേശ്; സരയു നദീതിരത്ത് ഉയരുന്നത് സാക്ഷാല്‍ രാമന്‍
























ഉത്തര്‍പ്രദേശ്: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ലോകോത്തര നിര്‍മ്മിതിയ്ക്ക് പിന്നാലെ മറ്റൊരു കൂറ്റന്‍ പ്രതിമ കൂടി വരുന്നു. ഇക്കുറി അയോധ്യയാണ് വേദി.അയോധ്യയില്‍ സരയൂ നദീ തീരത്താണ് 151 മീറ്ററില്‍ രാമന്‍ ഉയര്‍ത്തഴുന്നേല്‍ക്കുന്നത്.

ദീപാവലി സമ്മാനമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാദ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ ഋഷികേശ് ഉപാധ്യായ പി ടി ഐ യോട് പറഞ്ഞു. മണ്ണ് പരിശോധന നടത്തിയതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ഉപാധ്യായ പറഞ്ഞു. സന്ത് തുളസീദാസ് ഘട്ടിന്റെ പ്രതിമയ്ക്കടുത്ത് തന്നെയായിരിക്കും രാമനും സ്ഥലം കണ്ടെത്തുക.

രണ്ടോ മൂന്നു സ്ഥലങ്ങള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും അന്തിമ തീരുമാനം പിന്നീട് ഉണ്ടാകുമെന്നും ബിജെപി നേതാവും കൂടിയായ ഉപാധ്യായ വ്യക്തമാക്കി.
ഗുജറാത്തിലെ നര്‍മ്മദയില്‍ 182 മീറ്റര്‍ ഉയരത്തില്‍ പണിതീര്‍ത്ത പട്ടേല്‍ പ്രതിമ രാജ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമര്‍പ്പിച്ചതിന് തൊട്ടു പിന്നാലെയാണ് മറ്റൊരു കൂറ്റന്‍ പ്രതിമയുമായി ഉത്തര്‍പ്രദേശ് രംഗത്ത് വരുന്നത്.


SHARE THIS

Author:

0 التعليقات: