Friday, 21 December 2018

പരപ്പ സ്വദേശിനിക്ക് എം.ടെക്കില്‍ ഒന്നാം റാങ്ക്

കാസര്‍കോട്: കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ എം. ടെക്. സോയില്‍ ആന്‍ഡ് വാട്ടര്‍  എഞ്ചിനീയറിംഗ്  കോഴ്‌സില്‍ തവനൂര്‍ കേളപ്പജി കോളേജ് ഓഫ്  അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിനിയും കാഞ്ഞങ്ങാട് പരപ്പ സ്വദേശനിയുമായ കെ.കെ.ഷഹീമത് സുഹറ ഒന്നാം റാങ്ക് നേടി. 

മണ്ണുത്തി കേരള അഗ്രികള്‍ച്ചറല്‍ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ സ്വര്‍ണ്ണമെഡലും പുരസ്‌കാരവും ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം സമ്മാനിച്ചു. പരപ്പ പട്‌ളത്തെ വ്യാപാരി സി.എന്‍. കുഞ്ഞാമു ഹാജിയുടെയും സി.എല്‍. താഹിറയുടെയും മകളാണ്. പരപ്പ ഗവണ്‍മെന്റ് ഹൈസ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍, പ്ലസ് ടു പഠനങ്ങള്‍.


SHARE THIS

Author:

0 التعليقات: