Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പൊയിനാച്ചിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു; ബൈക്ക് ഓടിച്ച യുവാവിന് ഗുരുതര പരിക്ക്

404

We Are Sorry, Page Not Found

Home Page























ലഖ്‌നൗ: ബുലന്ദ്ശഹര്‍ കലാപത്തില്‍ വിവാദ പ്രസ്താവനയുമായി യു.പി എം.എല്‍.എ സഞ്ജയ് ശര്‍മ. ബുലന്ദ്ശഹറില്‍ രണ്ട് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതുമാത്രമേ പലരും കണ്ടുകാണുമെന്നും 21 പശുക്കള്‍ ചത്തത് ആരും ശ്രദ്ധിച്ചു കാണില്ലെന്നുമായിരുന്നു എം.എല്‍.എയുടെ പ്രസ്താവന.

'ബുലന്ദ്ശഹറില്‍ നിങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും സുമിത് എന്നയാളും മാത്രം മരിച്ചതേ കണ്ടു കാണൂ. അവിടെ 21 പശുക്കള്‍ക്ക് ജീവന്‍ നഷ്ടമായത് നിങ്ങള്‍ക്ക് വിഷയമായിരിക്കില്ല. പശുവിനെ കൊല്ലുന്നവര്‍ ആരാണോ അവര്‍ മാത്രമാണ് കുറ്റക്കാര്‍. ഞങ്ങളുടെ ഗോമാതാവിനെ കൊന്നവര്‍ക്കെതിരായാണ് ജനക്കൂട്ടം രംഗത്തെത്തിയത്' എന്നായിരുന്നു അനുപ്ഷഹര്‍ മണ്ഡലത്തിലെ എം.എല്‍.എയായ സഞ്ജയ് ശര്‍മയുടെ വാക്കുകള്‍.

കലാപമുണ്ടായതിന് പിന്നാലെ പശുവിനെ കൊന്നവര്‍ക്കെതിരെ ആദ്യം നടപടിയെടുക്കണമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.

Leave A Reply