Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page























തിരുവനന്തപുരം: അനധികൃത അവധിയില്‍ തുടര്‍ന്ന 36 സര്‍ക്കാര്‍ ഡോക്ടര്‍മാരെ പുറത്താക്കി. സംസ്ഥാനത്തെ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെ ഡോക്ടര്‍മാരെയാണ് പുറത്താക്കിയത്.

അനധികൃത അവധിയില്‍ തുടര്‍ന്ന ഇവരോട് തിരികെ ജോലിയില്‍ കയറാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ഡോക്ടര്‍മാര്‍ അവഗണിക്കുകയായിരുന്നു. ഇതാണ് കടുത്ത നടപടിയ്ക്കിടയാക്കിയത്.

 ഡോക്ടര്‍മാരുടെ അനധികൃതമായ അവധിയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജുകളിലേയും ആശുപത്രികളിലേയും പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അമ്പതോളം ഡോക്ടര്‍മാര്‍ അനധികൃതമായി ജോലിക്ക് ഹാജരാകുന്നില്ല എന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ശപ്പടുകയും ആദ്യം നിര്‍ദേശം നല്‍കുകയും പിന്നാലെ കടുത്ത നടപടിയിലേക്ക് നീങ്ങുകയുമായിരുന്നു.

നേരത്തെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 60 ല്‍ നിന്ന് സര്‍ക്കാര്‍ 62 ആക്കിയിരുന്നു. പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യം കണക്കിലെടുത്തായിരുന്നു മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത്.

Leave A Reply