Monday, 24 December 2018

കനത്ത മഞ്ഞ്; ഹരിയാനയില്‍ അമ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഏഴ് മരണം

ചണ്ഡീഗഡ്: കനത്ത മൂടല്‍ മഞ്ഞില്‍ അമ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഏഴ് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗജ്ജാറിലാണ് അപകടമുണ്ടായത്. ബദ്‌ലി ഫ്‌ലൈ ഓവറില്‍ വെച്ചായിരുന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

ഏതാനും ദിവസങ്ങളായി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞാണ്. കാഴ്ച മങ്ങിയ നിലയിലാണ്.

സമാനമായ അപകടം കഴിഞ്ഞയാഴ്ച റിപോര്‍ട്ട് ചെയ്തിരുന്നു. അന്ന് പത്തോളം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ലുധിയാന ഖന്ന റോഡിലായിരുന്നു അപകടമുണ്ടായത്. പക്ഷേ അന്ന് ആര്‍ക്കും ജീവപായമൊന്നും സംഭവിച്ചില്ല. നിസാര പരിക്കുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.


SHARE THIS

Author:

0 التعليقات: