Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page























മംഗളൂരു: രാജ്യം ഇന്ന് നേരിടുന്ന പ്രധാന വിപത്താണ് വര്‍ഗീയതയെന്നും, വോട്ടിനായി ജനങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കരുതെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മുസ്ലിയാര്‍. മംഗളൂരു നെഹ്‌റു  സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ഹുബ്ബുര്‍റസൂല്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനമാണ് ജനാധിപത്യരാജ്യത്ത് ഭരണാധികാരികള്‍ക്ക് ഉണ്ടാകേണ്ടത്. ജനങ്ങളുടെ സേവനമാവണം എം പിമാരുടെയും എം എല്‍ എമാരുടെയും പ്രാഥമിക ലക്ഷ്യം. പ്രവാചകന്‍ മുഹമ്മദ് നബി പ്രശംസിച്ചത് ജനസേവനത്തിലൂടെ കാര്യക്ഷമവും സമത്വപൂര്‍ണവും മാതൃകാപരവുമായ ഭരണം നടത്തുന്നവരെയാണെന്നും അദ്ദേഹം പറഞ്ഞു.



കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. പതിനൊന്ന് നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹത്തിന് കാന്തപുരം കാര്‍മികത്വം വഹിച്ചു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ പ്രാര്‍ഥന നടത്തി. 




സയ്യിദ് ഖലീലുല്‍ ബുഖാരി, കര്‍ണാടക മന്ത്രി യു.ടി. ഖാദര്‍, പി.എം. അബ്ബാസ് മുസ്ലിയാര്‍, അബ്ദുല്ലക്കുഞ്ഞി യേനപ്പോയ, കെ.എ. മുഹമ്മദ് മുസ്ലിയാര്‍, സയ്യിദ് ജലാലുദ്ദീന്‍ ഹാദി തങ്ങള്‍, അബ്ദുറശീദ് സൈനി കക്കിഞ്ച, ആദൂര്‍ തങ്ങള്‍, ശാഫി സഅദി, എം എ സിദ്ദീഖ് സഖാഫി മോളൂര്‍, ഹാജി എസ്.എം. അബ്ദുര്‍റശീദ്, ഡോ. മുഹമ്മദ് ഫാസില്‍ റസ്‌വി, കണിച്ചൂര്‍ മോണു ഹാജി, ബി.എച്ച്. ഖാദര്‍, എന്‍.എ സലീം, ഇബ്‌റാഹിം കോടിജല്‍, മുഹമ്മദ് മസൂദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

Leave A Reply