Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയും

404

We Are Sorry, Page Not Found

Home Page
ബേക്കല്‍: കളനാട് റെയില്‍വേ മേല്‍പാലത്തിനു സമീപം പത്താം ക്ലാസ് വിദ്യാര്‍ത്ഥി അപകടത്തില്‍പെട്ട് മരിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റു ചെയ്ത ബസ് ഡ്രൈവറെ ജാമ്യത്തില്‍ വിട്ടു.

പാണത്തൂര്‍ അടുക്കത്തില്‍ ഹൗസിലെ ഗോവിന്ദനെ (50)യാണ് ജാമ്യത്തില്‍ വിട്ടയച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 7.30 മണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറും ടൂറിസ്റ്റു ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

അപകടത്തില്‍ ബെണ്ടിച്ചാല്‍ മൂടംബയല്‍ റോഡ് മഞ്ഞങ്കാലിലെ പരേതനായ മഹ്മൂദ്-നസീമ ദമ്പതികളുടെ മകനും ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ജാന്‍ഫിഷാന്‍ (15) മരണപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബോധപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്താണ് ഗോവിന്ദനെ പോലീസ് അറസ്റ്റു ചെയ്തത്.

 അപകടത്തില്‍ ജാന്‍ഫിഷാന് ഒപ്പമുണ്ടായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാലക്കുന്നിലെ ട്യൂഷന്‍ സെന്ററിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് ഉദുമയില്‍ നിന്ന് കളനാട് ഭാഗത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസിടിച്ച് അപകടമുണ്ടായത്.

Leave A Reply