Thursday, 13 December 2018

മണല്‍ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; സുഹൃത്തിന് ഗുരുതരം

തൃക്കരിപ്പൂര്‍: അമിത വേഗതയില്‍ വന്ന മണല്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബുധനാഴ്ച രാത്രി 12 മണിയോടെ തൃക്കരിപ്പൂര്‍ വെള്ളാപ്പ് റോഡ് ജംഗ്ഷനിലാണ് അപകടം. ഇടയിലക്കാട് അംഗന്‍വാടിക്ക് സമീപത്തെ ഗണേശന്‍-വസന്ത ദമ്പതികളുടെ മകന്‍ അക്ഷയ് ആണ് മരിച്ചത്.

അപകടത്തില്‍ അക്ഷയ്‌ക്കൊപ്പമുണ്ടായിരുന്ന അനീതിന് സാരമായ പരിക്കേറ്റു. ഇയാളെ തൃക്കരിപ്പൂര്‍ ലൈഫ് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനധികൃതമായി കടത്തിയ പൂഴിയുമായി അമിത വേഗതയില്‍ എത്തിയ ലോറി ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡില്‍ തലയടിച്ച് വീണ അക്ഷയെ വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറിനിര്‍ത്താതെ ഓടിച്ചു പോയി. ലോറി കണ്ടെത്താന്‍ പൊലീസ് ഊര്‍ജിത അന്വേഷണം നടത്തി വരികയാണ്.


SHARE THIS

Author:

0 التعليقات: