Thursday, 27 December 2018

ജീപ്പ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; സഹോദരങ്ങൾക്ക് പരിക്ക്

മഞ്ചേശ്വരം: ജീപ്പ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സഹോദരങ്ങൾക്ക് പരിക്കേറ്റു. ബെള്ളൂരിലെ ലക്ഷ്മണൻ (30)ആണ് മരിച്ചത്. 

വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ ബെള്ളൂരിൽ വെച്ചാണ് അപകടമുണ്ടായത്. ലക്ഷ്മണയുടെ ജ്യേഷ്ഠൻ സുബ്ബയ്യ, അനുജൻ രമേശൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച ലക്ഷ്മണന്റെ ബന്ധുവിന്റെ മകളുടെ കല്യാണം നടക്കാനിരിക്കുകയാണ്. ഇതിന്റെ ഒരുക്കങ്ങൾക്കായി സാധനങ്ങളുമായി പോവുകയായിരുന്ന ജീപ്പാണ് അപകടത്തിൽപെട്ടത്. നിയന്ത്രണംവിട്ട ജീപ്പ് 50 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് ജീപ്പിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. അപ്പോഴേക്കും ലക്ഷ്മണൻ മരണപ്പെട്ടിരുന്നു.


SHARE THIS

Author:

0 التعليقات: