Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , , , , » 'നമ്മുടെ ആരോഗ്യമാണ് നമ്മുടെ സമ്പത്ത്'; മുഹിമ്മാത്ത് എ കെ ജി നഗറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ 9 ഞായറാഴ്ച

'നമ്മുടെ ആരോഗ്യമാണ് നമ്മുടെ സമ്പത്ത്'; മുഹിമ്മാത്ത് എ കെ ജി നഗറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ 9 ഞായറാഴ്ച

Written By Muhimmath News on Tuesday, 4 December 2018 | 20:06

പുത്തിഗെ: നമ്മുടെ ആരോഗ്യമാണ് നമ്മുടെ സമ്പത്ത് എന്ന മുദ്രാവാഖ്യവുമായ് മുഹിമ്മാത്ത് എ കെ ജി നഗര്‍ കേന്ദ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാവിയ്യ ഇസ്ലാമിക് പ്രീ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും ജനരക്ഷ കാസര്‍കോടിന്റെയും ആഭിമുഖ്യത്തില്‍ യേനപ്പോയ ആയുര്‍വേദ- ഹോമിയോപതി മെഡിക്കല്‍ കോളേജ് ഹോസ്പ്പിറ്റലിന്റെ നേതൃത്വത്തില്‍ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് 2018 ഡിസംബര്‍ 9 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 3 മണി വരെ നടത്തപ്പെടുകയാണ്. പ്രസ്തുത ക്യാമ്പില്‍ വന്ന് പ്രഗത്ഭ ഡോകടര്‍മാരില്‍ നിന്നും പരിശോധനയും രോഗ നിര്‍ണയവും ഉജിതമായ ചികിത്സയും നേടുക. 

പ്രസ്തുത ക്യമ്പില്‍ യേനപ്പോയ ആയുര്‍വേദ ഹോമിയോപതി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ വിദഗ്ദ ഡോക്ടര്‍മാര്‍, ജനരക്ഷ കാസര്‍കോടിന്റെ വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം ഉണ്ടായിരിക്കുന്നതാണ്. 

സാവിയ്യ ഇസ്ലാമിക് പ്രീ സ്‌കൂള്‍ കര്‍ണാടക സ്‌റ്റേറ്റ് റീജനല്‍ മാനേജര്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ സ്വാഗതവും ജനരക്ഷാ വളണ്ടിയര്‍ നാസര്‍ ബായാര്‍ നന്ദിയും പറയും. മസ്ജിദ് അലീഉല്‍ അഹ്ദല്‍ മഹല്ല് കമ്മിറ്റി സെക്രട്ടറി പി എം മുഹമ്മദ് അലിയുടെ അധ്യക്ഷതയില്‍ പുത്തിഗെ പഞ്ചായത്ത് മെമ്പര്‍ ഇ കെ മുഹമ്മദ് കുഞ്ഞി പ്രസ്തുത ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രസ്തുത ക്യമ്പില്‍ പ്രാദേശിക വളണ്ടിയര്‍മാരായി ഇ കെ അബ്ദുല്‍ അസീസ്, മുഹമ്മദ് ഹനീഫ്, സാബിര്‍, മുഖ്താര്‍, മുസ്തഫ അഹ്‌സനി, ഫസല്‍ റഹ്മാന്‍ അഹ്‌സനി, ഹുസൈന്‍ ഹാജി, ബി ഇ മുഹമ്മദ് കുഞ്ഞി ഹാജി, ഹംസ സഖാഫി കുട്ടശ്ശേരി, മുസ്ഥഫ, അബൂബക്കര്‍, ഉമര്‍ ഉപ്പിന, എന്നിവരെ തിരഞ്ഞെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved