Wednesday, 12 December 2018

യാത്രയയപ്പ് നല്‍കി
























മുഹിമ്മാത്ത് എ കെ ജി നഗര്‍ മസ്ജിദ് അലീയുല്‍ അഹ്ദലിന്റെ പ്രചരണാര്‍ത്ഥം ഖത്തറിലേക്ക് പോകുന്ന ഉസ്താദ് ഹംസ സഖാഫി കുട്ടശ്ശേരിക്ക് എ കെ ജി നഗര്‍ മസ്ജിദ് അലിയ്യുല്‍ അഹ്ദല്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുആ സദസ്സും യാത്രയയപ്പും നല്‍കി. ഹുസൈന്‍ ഹാജി അധ്യക്ഷത വഹിച്ചു. പ്രാര്‍ത്ഥന സദസ്സിന് സൈനുല്‍ മുഹഖിഖീന്‍ മെമ്മോറിയല്‍ അഹ്ദലിയ്യ ദര്‍സ്സ് എ കെ ജി നഗര്‍ മുദരിസ് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി. മുസ്ഥഫ അഹ്‌സനി, ഹുസൈന്‍ കളാഹി ആശംസ പ്രസംഗം നടത്തി.

മഹല്ല് കമ്മിറ്റി സെക്രട്ടറി പി എം അലി സ്വാഗതവും നാസര്‍ ബായാര്‍ നന്ദിയും പറഞ്ഞു.



SHARE THIS

Author:

0 التعليقات: