Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , » ആലംപാടി ഉസ്താദ് എളിമ നിറഞ്ഞ പാണ്ഡിത്യത്തിന്റെ ഉടമ -അബ്ദുറഹ്മാന്‍ അഹ്‌സനി

ആലംപാടി ഉസ്താദ് എളിമ നിറഞ്ഞ പാണ്ഡിത്യത്തിന്റെ ഉടമ -അബ്ദുറഹ്മാന്‍ അഹ്‌സനി

Written By Muhimmath News on Saturday, 8 December 2018 | 10:30

ആലംപാടി ഉസ്താദ് എളിമ നിറഞ്ഞ പാണ്ഡിത്യത്തിന്റെ നിറകുടവും പ്രവാചക വഴിയില്‍ പിന്തുടര്‍ന്ന് സമൂഹത്തിന് മാതൃക കാട്ടിയ വ്യക്തിത്വമാണെന്നും മഞ്ചേശ്വരം താലൂക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി പ്രസ്താവിച്ചു. 

ഹിമമി ചങ്ങാതി കൂട്ടം 08 വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഓണ്‍ലൈനില്‍ സംഘടിപിച്ച ഉസ്താദുല്‍ അസാതീദ് ആലംപാടി ഉസ്താദ് അനുസ്മരണ സംഗമത്തില്‍ സമാപന പ്രാര്‍ത്ഥന നടത്തി സംസാരിക്കുക യായിരുന്നു. സയ്യിദ്
ശിഹാബ് ഹിമമി തങ്ങള്‍ കൊടഗ് അധ്യക്ഷവഹിച്ചു. സയ്യിദ് ശൗകത്തലി ഹിമമി തങ്ങള്‍  ബാംഗ്ലൂര്‍ ഉത്ഘാടനം ചെയ്തു.

ഷംസുദ്ദീന്‍ ഹിമമി ഉര്‍മി മുഖ്യ പ്രഭാഷണം നടത്തി. അലി ഹിമമി ചെട്ടുംകുഴി, ഹുസൈന്‍ ഹിമമി പുണ്ഡൂര്‍, സ്വദഖ ഹിമമി മഞ്ചേശ്വരം, സലാം ഹിമമി എരുമാട്, റഷീദ് ഹിമമി ഇച്ചിലങ്കോട്, ബഷീര്‍ ഹിമമി ഉക്കുട, സിറാജുദ്ദീന്‍ ഹിമമി ഗോളിയഡുക്കം, ജുനൈദ് ഹിമമി തുടങ്ങിയവര്‍ പ്രസംഗിച്ചു. അഷ്‌റഫ് ഹിമമി ശേണി അനുസ്മരണ ആലാപനം നടത്തി. അലി ഹിമമി ഉപ്പള സ്വാഗതവും ഗ്രൂപ്പ് അഡ്മിന്‍ റസ്സാഖ് ഹിമമി റഞ്ച നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved