Wednesday, 12 December 2018

അല്‍ മദീന സില്‍വര്‍ ജൂബിലി മുംബൈ പ്രചരണ സമ്മേളനം ഞായറാഴ്ച

മുംബൈ: മഞ്ഞനാടിയില്‍ നടക്കുന്ന അല്‍ മദീന സില്‍വര്‍ ജൂബിലി മഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം അല്‍ മദീന മുംബൈ കമ്മിറ്റി സംഘടിപ്പിക്കുന്ന  സില്‍വര്‍ ജൂബിലി പ്രചരണ സമ്മേള്ളനം ഡിസംബര്‍ 16 ഞായറാഴ്ച രാത്രി 9 മണി മുതല്‍ ഡോങ്ക്രി  കാഞ്ചീ ജമാഅത്ത് ഹാളില്‍ നടക്കും.

അല്‍ മദീന കേന്ദ്ര കമ്മിറ്റി ട്രഷറര്‍ മജീദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ സ്ഥാപനത്തിന്റെ പ്രസിഡന്റും, കേന്ദ്ര മുശാവറ അംഗവുമായ  ശറഫുല്‍ ഉലമ മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍ സമ്മേളനം ഉത്ഘാടനം ചെയ്യും..
അഷ്‌റഫ് ജൗഹരി (എരുമാട്) മുഖ്യപ്രഭാഷണം നടത്തുന്നു...

മുഹമ്മദ് ഇസ്മാഈല്‍ ഹംജദി, അബ്ദുല്ല സഖാഫി (ചപ്പാരപ്പടവ്), മൊയ്തീന്‍കുഞ്ഞി സഖാഫി (കൊടിയമ്മ), ഇബ്‌റാഹീം സുഹ് രി, നൗഷാദ് സഅദി, ഇര്‍ഫാന്‍ നഈമി, ഹക്കീം ഹംജദി, ആര്‍.കെ. ഇബ്‌റാഹിം ഹാജി, റസാഖ് ഹാജി സൂപ്പര്‍, എന്‍.എസ്. ഗഫൂര്‍ ഹാജി, മുഹമ്മദ് ബേക്കൂര്‍, തുടങ്ങിയവര്‍ സംബന്ധിക്കുന്നു...


SHARE THIS

Author:

0 التعليقات: