Wednesday, 19 December 2018

അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ നിര്യാതനായി
























വളാഞ്ചേരി: പണ്ഡിതനും ചേളാരി വിഭാഗം നേതാവുമായിരുന്ന അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ നിര്യാതനായി. ബുധനാഴ്ച രാവിലെ 11.50ന് വളാഞ്ചേരി അത്തിപ്പറ്റയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. 82 വയസായിരുന്നു. ഖബറടക്കം വ്യാഴാഴ്ച
 രാവിലെ 8.30 ന് അത്തിപറ്റയില്‍.

1936 സപ്തംബര്‍18 വെള്ളിയാഴ്ച മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത അച്ചിപ്രയിലാണ് ജനനം. പ്രാഥമിക പഠനത്തിനു ശേഷം പിതൃസഹോദരന്‍ കുഞ്ഞാലന്‍കുട്ടി മുസ്ലിയാരുടെ അടുത്തും പന്താരങ്ങാടിയില്‍ വഹ്ശി മുഹമ്മദ് മുസ്ലിയാരുടെ ദര്‍സിലുമായിരുന്നു മതപഠനം.


SHARE THIS

Author:

0 التعليقات: