Thursday, 27 December 2018

അയ്യപ്പ ജ്യോതിയില്‍ നിന്ന് ബി.ഡി.ജെ.എസ് വിട്ടു നിന്നു

തിരുവനന്തപുരം: അയ്യപ്പ കര്‍മ്മസമിതി ബി.ജെ.പി പിന്തുണയോടെ നടത്തിയ അയ്യപ്പജ്യോതിയില്‍ നിന്ന് എന്‍.ഡി.എയുടെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് വിട്ടു നിന്നു. തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള ബി.ഡി.ജെ.എസ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തില്ല. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുന്നവര്‍ക്ക് എസ്.എന്‍.ഡി.പിയില്‍ ഇടമുണ്ടാകില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു.

ഇന്നലെയാണ് അയ്യപ്പജ്യോതി നടന്നത്. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുമെന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചത്. എന്നാല്‍, അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുന്നവര്‍ക്ക് എസ്.എന്‍.ഡി.പിയില്‍ ഇടമുണ്ടാകില്ലെന്നും സംഘടന സര്‍ക്കാര്‍ നടത്തുന്ന വനിതാ മതിലിനൊപ്പമാണെന്നും വെള്ളാപള്ളി നടേശന്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബി.ഡി.ജെ.എസ് അയ്യപ്പജ്യോതിയില്‍ നിന്ന് വിട്ടുനിന്നതെന്നാണ് വിവരം.

സര്‍ക്കാര്‍ നടത്തുന്ന വനിത മതിലിന് ബദലായാണ് അയ്യപ്പ കര്‍മ്മസമിതി അയ്യപ്പജ്യോതി സംഘടിപ്പിച്ചത്. ബി.ജെ.പിക്ക് പുറമേ എന്‍.എസ്.എസും അയ്യപ്പജ്യോതിയെ പിന്തുണച്ചിരുന്നു. എന്നാല്‍, സംഘടനയുടെ നേതാക്കളാരും പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.


SHARE THIS

Author:

0 التعليقات: