Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page
ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് ഭൂമിതര്‍ക്ക കേസ് സുപ്രീംകോടതി ജനുവരി നാലിന് പരിഗണിക്കും. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. 

ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംഘപരിവാര്‍ സംഘടനകള്‍ രാമക്ഷേത്ര വിഷയം വീണ്ടും സജീവമാക്കുന്നതിനിടെയാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്.

കോടതിയെ മറികടന്നുള്ള നിയമനിര്‍മാണത്തിലൂടെ രാമക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് തീവ്രഹിന്ദുത്വ സംഘടനകളുടെ ആവശ്യം. ദൈനംദിനാടിസ്ഥാനത്തില്‍ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കണമെന്നാണ് ബിജെപിയുടെ നിലപാടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പ്രതികരിച്ചു.

Leave A Reply