Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page
വാഷിങ്ടണ്‍: അമേരിക്കയുടെ 41 ാമത്തെ പ്രസിഡന്റും ജോര്‍ജ് ഡബ്ല്യു ബുഷിന്റെ പിതാവുമായ ജോര്‍ജ് എച്ച്.ഡബ്ലു ബുഷ്(94) അന്തരിച്ചു. വെള്ളിയാഴ്ചയായിരുന്നു മരണം. അദ്ദേഹത്തിന്റെ ദീര്‍ഘകാല വക്താവ് ജിം മഗ്രാത്താണ് മരണവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ഇറാഖ് യുദ്ധത്തിലും റഷ്യയുമായുള്ള ശീതയുദ്ധത്തിന്റെ അവസാന കാലഘട്ടത്തിലും അമേരിക്കയെ നയിച്ചത് എച്ച.ഡബ്ല്യു ബുഷ് ആയിരുന്നു. 1989 മുതല്‍ 1993 വരെയാണ് ജോര്‍ജ് ബുഷ് സീനിയര്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്നത്. 2012 അദ്ദേഹത്തിന്, ശരീരത്തിന്റെ ചലനത്തെ ബാധിക്കുന്ന വാസ്‌കുലാര്‍ പാര്‍ക്കിന്‍സണ്‍ അസുഖമുള്ളതായി സ്ഥിരീകരണമുണ്ടായിരുന്നു.

2018 ഏപ്രിലിലായിരുന്നു ബുഷിന്റെ ഭാര്യയും അമേരിക്കയുടെ പ്രഥമ വനിതയുമായ ബാര്‍ബറ ബുഷിന്റെ അന്ത്യം. രണ്ടാം മഹായുദ്ധത്തില്‍ പൈലറ്റ് ആയി സേവനമനുഷ്ഠിച്ചിരുന്നു സീനിയര്‍ ബുഷ്.

ഒരു സെനറ്ററുടെ മകനായി ജനിച്ച ബുഷിന്റെ മകനായിരുന്ന ജോര്‍ജ് ഡബ്ല്യു ബുഷ് അമേരിക്കയുടെ 43ാമത്തെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തന്റെ മറ്റൊരു മകനായ ജെബ് ബുഷ് 2016ല്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രസിഡന്റ് സ്ഥാത്തേക്ക് മല്‍സരിച്ചിരുന്നു. 

Leave A Reply