Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , » ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി

Written By Muhimmath News on Saturday, 8 December 2018 | 19:10
























പത്തനംതിട്ട: ശബരിമലയില്‍ നിരോധാനാജ്ഞ ഈ മാസം 12 വരെ നീട്ടി. നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. പമ്പ, നിലയ്ക്കല്‍, സന്നിധാനം, ഇലവുങ്കല്‍ എന്നിവടങ്ങളിലെ നിരോധനാജ്ഞയാണ് നീട്ടിയിരിക്കുന്നത്. 

മണ്ഡലകാലം ആരംഭിച്ച ശേഷം ഇത് നാലാം തവണയാണ് ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നത്. പ്രതിഷേധ സാധ്യതകള്‍ ചൂണ്ടിക്കാട്ടി പത്തനംതിട്ട എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്, ഇന്ന് അര്‍ധ രാത്രിയോടെ നിരോധനാജ്ഞ അവസാനിക്കാനിരിക്കെ, 4 ദിവസം കൂടി തല്‍സ്ഥിതി തുടരാനുള്ള കളക്ടറുടെ ഉത്തരവ്.


ഇതോടെ ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവടങ്ങളില്‍ ഈ മാസം 12 വരെ നിരോധനാജ്ഞ തുടരും. പ്രതിഷേധ സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നാണ് പൊലീസിന്റെ പക്ഷം. അതുകൊണ്ട് തന്നെ മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനം സുഖമാക്കണമെങ്കില്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന ഉറച്ച നിലപാടിലാണ് പൊലീസ്.

എന്നാല്‍ തീര്‍ഥാടകര്‍ കൂട്ടമായി ദര്‍ശനത്തിനെത്തുന്നതിനോ ശരണം വിളിക്കുന്നതിനോ, നിരോധനാജ്ഞ തടസമാകില്ല. ദേവസ്വം ബോര്‍ഡിന്റെ ആവശ്യം പരിഗണിച്ച് വലിയ കാണികയ്ക്ക് മുന്നിലുള്ള വടവും പൊലീസ് നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ വാവരു നടയിലെ നിയന്ത്രണങ്ങള്‍ തുടരും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved