Wednesday, 19 December 2018

കൈന്‍ഡ്‌നെസ് ബ്ലഡ് ഡൊണേഷന്‍ ടീം ദുബായില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു

ദുബായ്: കൈന്‍ഡ്‌നെസ് ബ്ലഡ് ഡൊണേഷന്‍ ടീം ദുബായില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. ദുബായ് ഹെല്‍ത് അതോറിറ്റിയുടെ രക്ത ബാങ്കിലേക്കായ് കൈന്‍ഡ്‌നെസ് ബ്ലഡ് ഡൊണേഷന്‍ ടീം ഒരുക്കുന്ന പത്തൊമ്പതാമത് രക്തദാന ക്യാംപാണിത്. രക്തദാനം മഹാദാനമായി കണ്ട് അവയെ പ്രോത്സാഹിപ്പിക്കാനും അതിനെ ബോധവത്കരിക്കാനും, രക്തം ശേഖരിച്ചു നല്‍കാനും ദുബായില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കനിവിന്റെ കൂട്ടായ്മയാണ് കൈന്‍ഡ്‌നെസ് ബ്ലഡ് ഡൊണേഷന്‍ ടീം.


        
ഡിസംബര്‍ 17ന് വൈകുന്നേരം ദേര ഹയാത്ത് ന് എതിര്‍വശം വച്ച് നടന്ന ചടങ്ങില്‍ കൈന്‍ഡ്‌നെസ്  ബ്ലഡ് ഡൊണേഷന്‍ ടീമിന്  അന്‍വര്‍ വയനാട്, യൂത്ത് കോണ്‍ഗ്രസ്സ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ നാസര്‍ മൊഗ്രാല്‍, ദുബായ് ഇന്‍കാസ് കമ്മിറ്റി സെക്രട്ടറി നൗഷാദ് കന്യപ്പാടി ,സുഹൈല്‍ കോപ്പ , ഖാലിദ് മായിപ്പാടി ,ഹസീബ് മൊഗ്രാല്‍ , ഹബീബ് ബായാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.


SHARE THIS

Author:

0 التعليقات: