Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page
ലഖ്‌നൗ: യു പിയിലെ ബുലന്ദ്ശഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ് കൊല്ലപ്പെട്ട സംഭവത്തില്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. പ്രശാന്ത് നാട്ട് എന്നയാളാണ് അറസ്റ്റിലായത്. സുബോധ്കുമാറിനെ വെടിവെച്ചത് താനാണെന്ന് ഇയാള്‍ കുറ്റം സമ്മതം നടത്തിയെന്ന് പൊലീസ് പറയുന്നു.

അതേസമയം സുബോധ്കുമാറിന്റെ കൊലപാതക കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന ആര്‍എസ്എസ് നേതാവ് യോഗേഷ് രാജ് ഇപ്പോഴും ഒളിവിലാണ്. ഇയാളെ അറസറ്റ് ചെയ്യണമെന്ന് സുബോധ്കുമാറിന്റെ കുടുംബം ശക്തമായി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പ്രശാന്ത് നാട്ടിനെ അറസ്റ്റ് ചെയ്തത്. 

ആള്‍ക്കൂട്ട ആക്രമണം നിയന്ത്രിക്കുന്നതിനിടെയാണ് സുബോധ്കുമാര്‍ കൊല്ലപ്പെട്ടത്. ആ സംഭവത്തിന്റെ എഫ്‌ഐആറില്‍ പ്രശാന്ത് നാട്ടിന്റെ പേര് ഉണ്ടായിരുന്നില്ല. 

ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് ദാദ്രിയില്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന അഖ്‌ലാഖിന്റെ ഘാതകരെ അറസ്റ്റ് ചെയ്തിരുന്നത് സുബോധ്കുമാര്‍ ആണ്. സുബോധ്കുമാറിന്റെ കൊലപാതകത്തിന് കാരണം ആ അറസ്റ്റാണെന്നും കുടുംബം ആരോപിച്ചിരുന്നു. 

Leave A Reply