Saturday, 29 December 2018

ചൈല്‍ഡ് പ്രൊട്ടക്ട് ടീം പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു

കാസര്‍ഗോഡ്: റെയില്‍വേ ഉദ്യോഗസ്ഥരുടെ മനുഷ്യത്വമില്ലാത്ത നിലപാട് മൂലം ഒരു കുഞ്ഞ് ട്രൈനില്‍ ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കാസര്‍ഗോഡ് ജില്ല കമ്മിറ്റി കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന് മുമ്പില്‍ പ്രതിഷേധധര്‍ണ്ണ സംഘടിപ്പിച്ചു. 

ഇത് സംബന്ധിച്ച് വകുപ്പ് തല അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ഉല്‍ഘാടനം ചെയ്ത് സംസാരിച്ച സംസ്ഥാന പ്രസിഡണ്ട് സി കെ നാസര്‍ കാഞ്ഞങ്ങാട് ആവശ്യപ്പെട്ടു.

 സംസ്ഥാന കമ്മിറ്റി ഇത് സംബന്ധിച്ച് റെയില്‍വേ വകുപ്പ് മന്ത്രി വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്കും പരാതിയും നിവേദനവും സമര്‍പ്പിക്കുമെന്നും പറഞ്ഞു..ജില്ല പ്രസിഡണ്ട് മൊയിതീന്‍ പൂവടുക്ക അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുനില്‍ മളിക്കാല്‍ ജില്ലാ ഭാരവാഹികളായ കാലിദ് പൊവ്വല്‍ മനു മാത്യു ബന്തടുക്ക തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല ട്രഷറര്‍ ജയപ്രസാദ് ബേഡകം സ്വാഗതവും റെമീസ് തെക്കില്‍ നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: