Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , » തീവ്രഹിന്ദുവികാരം ആളിക്കത്തിക്കാന്‍ യോഗി ആദിത്യനാഥ് കേരളത്തിലേക്ക്; സംഘാടകസമിതിയില്‍ കോണ്‍ഗ്രസ് - ലീഗ് നേതാക്കള്‍

തീവ്രഹിന്ദുവികാരം ആളിക്കത്തിക്കാന്‍ യോഗി ആദിത്യനാഥ് കേരളത്തിലേക്ക്; സംഘാടകസമിതിയില്‍ കോണ്‍ഗ്രസ് - ലീഗ് നേതാക്കള്‍

Written By Muhimmath News on Saturday, 8 December 2018 | 11:09

കാസര്‍കോട്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദുസമാജത്തിന്റെ സംഘാടക സമിതിയില്‍ ലീഗ് കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് നേതാവായ ബദിയടുക്ക ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍ കെ.എന്‍ കൃഷ്ണഭട്ടും മുസ്‌ലിം ലീഗ് നേതാവായ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എല്‍ പുണ്ടരികാക്ഷയുമാണ് സംഘാടക സമിതിയുടെ ഭാരവാഹിത്വം വഹിക്കുന്നത്.

ഡിസംബര്‍ 16 ന് കാസര്‍കോഡ് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദു സമാജോത്സവം. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തീവ്ര ഹിന്ദുവികാരം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

പരിപാടിയുടെ സംഘാടക സമിതി വൈസ് ചെയര്‍മാന്‍മാരായാണ് കോണ്‍ഗ്രസിന്റെയും ദളിത് ലീഗിന്റെയും നേതാക്കളായ കൃഷ്ണഭട്ടും പുണ്ടരികാക്ഷയും പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ബദിയടുക്കയില്‍ വി.എച്ച്.പി നേതാവ് സ്വാതി സരസ്വതി പങ്കെടുത്ത ഹിന്ദുസമാജോത്സവത്തിലും കോണ്‍ഗ്രസ് നേതാവായ കൃഷ്ണഭട്ട് പങ്കെടുത്തിരുന്നു. യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദു സമാജോത്സവിന്റെ സംഘാടക സമിതി ഭാരവാഹികളായി രണ്ട് നേതാക്കള്‍ പങ്കെടുക്കുന്നതോടെ യു.ഡി.എഫ് പ്രതിരോധത്തിലായിരിക്കുകയാണ്.
തീവ്രഹിന്ദുവികാരം ആളികത്തിച്ച് കേരളത്തിലടക്കം ബി.ജെ.പിയുടെ വളര്‍ച്ച ലക്ഷ്യം വെക്കുന്നതാണ് പരിപാടി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved