Monday, 17 December 2018

നിറകുടങ്ങളായ മതപണ്ഡിതന്മാരാണ് ഇസ്‌ലാമിലെ റോള്‍ മോഡലുകള്‍: ഡോ ഫാറൂഖ് നഈമി

മൊഗ്രാല്‍ പുത്തൂര്‍: ഇസ്‌ലാം ലോകത്ത് പ്രചരിപ്പിക്കപെട്ടത് ബലാല്‍കാരത്തിലൂടെയോ, അക്രമങ്ങളിലൂടെയോ, അതിക്രമങ്ങളിലൂടൊയൊ അല്ലന്നും മാതൃകാപരമായ ജീവിതം നയിച്ച് സൂഫി മാര്‍ഗങ്ങളിലൂടെ ജീവിച്ച മതത്തിന്റെ എല്ലാ വശങ്ങളിലും അഘാത ജ്ഞാനമുണ്ടായിരുന്ന മത പണ്ഡിതന്മാരിലൂടെയാണന്നും അതിലെ പ്രധാന കണ്ണികളായിരുന്നു ഈ അടുത്ത കാലത്ത് മണ്‍മറഞ്ഞ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളും മൗലാനാ നൂറുല്‍ ഉലമ എം.എ ഉസ്താദ് എന്നും എസ് എസ് എഫ് കേരള പ്രസിഡന്റ് ഡോ: ഫാറൂഖ് നഈമി അല്‍ ബുഖാരി അഭിപ്രായപ്പെട്ടു. ഇന്ത്യാ രാജ്യത്ത് മതപ്രബോധനം നടത്തിയ മത പണ്ഡിതന്മാര്‍ക്കും സൂഫി ശൈഖ് മാര്‍ക്കും പരിചാരകരും അയല്‍ വാസികളുമായി എത്രയോ ഇതര മതസ്തര്‍ ഉണ്ടായിരുന്നു എന്ന് ചരിത്രം പഠിപ്പിക്കുന്നു അവരെയൊന്നും തന്റെ മതം സ്വീകരിക്കണമെന്ന് പറഞ്ഞതായി ചരിത്രത്തിലിലെന്നും അദ്ധേഹം പറഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംഘടിപ്പിച്ച താജുല്‍ ഉലമ, നൂറുല്‍ ഉലുമ അനുസ്മരണ സമ്മേളനത്തില്‍  മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.

വൈകുന്നേരം 4 മണിക്ക് നടന്ന മൗലീദ് മജ്‌ലിസിന്‍ അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി,സുലൈമാന്‍ സഖാഫി,സഈദ് സഅദി,സലാം സഅദി തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് മര്‍കസുല്‍ മൈമന്‍ സ്റ്റുഡന്‍സ് അവതരിപ്പിച്ച ഖവ്വാലി സദസ്സിനെ ആവേശമാക്കി. 7 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനം ഏ.കെ കമ്പാറിന്റെ അദ്യക്ഷതയില്‍ എസ്.എം.എ ജില്ലാ പ്രസിഡന്റ് സയ്യിദ് ജമാലുദ്ദീന്‍ സഖാഫി ചെമ്മനാട് ഉദ്ഘാടനം ചെയ്തു. സി.എന്‍ ജഅഫര്‍ ആമുഖ പ്രഭാഷണം നടത്തി. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി മുഖ്യപ്രഭാഷണം നടത്തി.സയ്യിദ് ഫഖ്‌റുദ്ധീന്‍ അല്‍ഹദ്ദാദ്,സയ്യിദ് ഇമ്പിച്ചിക്കോയ അല്‍ബുഖാരി പ്രഭാഷണം നടത്തി.

സയ്യിദ് എസ്.കെ കുഞ്ഞിക്കോയ തങ്ങള്‍,സയ്യിദ് സീതിക്കോയ തങ്ങള്‍, അബ്ദുല്‍ റസ്സാഖ് സഖാഫി, ഖാജാ മുഈനുദ്ധീന്‍ സഖാഫി, ശാഫി ഫൈസി മൊഗ്രാല്‍ പുത്തൂര്‍, സഈദ് സഅദി, അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ സലാം സഅദി, കരീം ഹാജി കടവത്ത്, ബാദുഷ സഖാഫി അല്‍ഹാദി, തസ്ലീം കുന്നില്‍, അഷ്‌റഫ് ഹാജി, ഹക്കീം ഹാജി, ലത്വീഫ് അറഫ, ഹസൈനാര്‍ ഹാജി തുടങ്ങിയ പ്രമുയര്‍ സംബന്ധിച്ചു. പരിപാടിയില്‍ ശാഫി ഫൈസി, ഇബ്‌റാഹീം തവക്കല്‍, എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ ഭാരവാഹികളെയും ആദരിച്ചു.


SHARE THIS

Author:

0 التعليقات: