Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പൊയിനാച്ചിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു; ബൈക്ക് ഓടിച്ച യുവാവിന് ഗുരുതര പരിക്ക്

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദു സമാജോത്സവം പരിപാടിയുടെ പ്രചരണത്തിനായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന വാചകങ്ങള്‍. 

സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. നുള്ളിപ്പാടി ജെ പി നഗര്‍ ഫ്രണ്ട്‌സ് എന്ന ക്ലബിന്റെ ഭാരവാഹികള്‍ക്കെതിരെയാണ് കേസെടുത്തത്. 

കഴിഞ്ഞദിവസമാണ് പരിപാടിയുടെ ബോര്‍ഡ് നഗരത്തില്‍ സ്ഥാപിച്ചത്. ബോര്‍ഡിലെ വാചകങ്ങള്‍ സംബന്ധിച്ച് അന്നുതന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട പോലീസ് ബോര്‍ഡിലെ വാചകങ്ങള്‍ സ്റ്റിക്കറുപയോഗിച്ച് മറയ്ക്കുകയും ചെയ്തു. കാസര്‍കോട് നുള്ളിപ്പാടിയിലടക്കം ചില പ്രദേശങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളിലാണ് ഇസ്ലാമിനെയും മുസ്ലിംരാജാക്കന്മമാരെയും അവഹേളിക്കുന്ന തരത്തിലും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന തരത്തിലുമുള്ള വാചകങ്ങളുള്ളത്. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായടെ പോലീസ് ഇടപെടുകയായിരുന്നു.

നിലവില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനുപകരം വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന വാചകങ്ങള്‍ വെളുത്ത സ്റ്റിക്കറൊട്ടിച്ച് മറയ്ക്കുക മാത്രം ചെയ്തതിലും ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. 

Leave A Reply