Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page
ബായാര്‍: നവംബര്‍ 29 ന് ലോറിയും ബസും കൂട്ടിയിടിച്ച് കുമ്പളയിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ടിപ്പര്‍ ലോറി ഡ്രൈവര്‍ അബ്ദുല്‍ റഹീം കന്യാന സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് വെന്റിലേറ്ററില്‍ കഴിയുകയാണ്.  

ഇരുവശത്തുമുള്ള താടിയെല്ലുകള്‍ പൊട്ടിയിരിക്കുന്നു, കാലിന്റെ ബലം ക്ഷയിച്ചിരിക്കുന്നു, ശരീരം മുഴുവന്‍ അസഹ്യമായ വേദന സഹിച്ച് മംഗലാപുരം ഹൈലാന്റ് ഹോസ്പിറ്റലില്‍  ഐ സി യു വിലാണ്. ഗര്‍ഭിണിയായ ഭാര്യയും പറക്കമുറ്റത്തെ രണ്ട് മക്കളുമാണ് റയിമുച്ചയുടെ ഏക ആശ്രയം. അടിയന്തിര ശസ്ത്രക്രിയക്ക ഭീമമായ തുക വേണം. 

സജി വിജയന്‍ ഇസ്ലാം മതം സ്വീകരിച്ച് അബ്ദുല്‍ റഹീമായ അദ്ധേഹം നിര്‍ദ്ധനകുടുംബത്തില്‍ പെട്ട ബായാറിലെ കന്യാന എന്ന സ്ഥലത്തെ യുവതിക്ക് ജീവിതം നല്‍കിയതോടെ ആരാരുമില്ലാത്ത ആ പാവങ്ങളുടെ കൂടി ഏക ആശ്രയമായി റൈമുച്ച മാറി. ചോര്‍ന്നൊലിക്കുന്ന പൊളിഞ്ഞ് വീഴാറായ ചെറിയ വീട്ടില്‍ താമസിച്ച് വന്നിരുന്ന അദ്ധേഹം ഡ്രൈവര്‍ ജോലി ഉപജീവനമാക്കുകയായിരുന്നു. റൈമുച്ചയുടെ അപടകം സത്യത്തില്‍ ആ വീടിനെ പട്ടിണിയിലാക്കി. ആറു മാസത്തെ ചികിത്സയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പക്ഷേ ഒന്നും വിറ്റ് പെറുക്കാന്‍ ബാക്കിയില്ലാത്ത ഈ കുടുംബത്തിനു 10 ലക്ഷം രൂപയോളം വരുന്ന തുക സംഘടിപ്പിക്കാന്‍ സന്‍മനസ്സുളളവരുടെ സഹായം വേണം, നമ്മുടെ വിയര്‍പ്പിന്റെ അംശം അവരുടെ അക്കൗണ്ടില്‍ ഇട്ട് കൊടുക്കണം. ലക്ഷങ്ങള്‍ കെട്ടിയാല്‍ മാത്രമേ ഓപറേഷന്‍ നടക്കുകയുള്ളു, ഇതുവരെ വാങ്ങിച്ച മെഡിസിന്റ ബില്ല് തുക ഇതു വരേ അടിച്ചിട്ടില്ല. നാമൊന്നു കൈ കോര്‍ത്താല്‍ നിരവധി ഓപറേഷനുകള്‍ കൊണ്ട് മാത്രമേ റൈമുച്ചയേ പൂര്‍വ സ്ഥിതിയില്‍ എത്തിക്കാന്‍ പറ്റുള്ളൂ.

കൃത്യമ ശ്വാസം വലിച്ച് ശരീരത്തിന്റെ എല്ലുകള്‍ പൊട്ടിയതിന്റെ വേദന സഹിച്ച് സംസാരിക്കാനാവാത്ത റഹീമിനെ അധിക സമയം നമുക്ക് നോക്കി നില്‍ക്കാനാകില്ല. രണ്ട് കൈ കുഞ്ഞുങ്ങളേ നെഞ്ചോട് ചേര്‍ത്ത് എന്തു ചെയ്യണമെന്നറിയാതെ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഭാര്യ സബ്‌റീനയും കൂടെ തന്നെയുണ്ട്.

നിങ്ങളുടെ പ്രാര്‍ത്തനയും ചെറിയ  സഹായവുമുണ്ടായാല്‍ ആ കുടുംബത്തിലെ നാഥനെ നമുക്ക് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.



സഹായം ഉദ്ധേശിക്കുന്നവര്‍ 
Syndicate bank
Barnchkanyana
Name: Sambrina Banu Rahman
Acnt no: 01662200060319
IFSCcode ;SYNB0000166.

Leave A Reply