Friday, 14 December 2018

അംഗഡിമുഗര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഇനി സ്വന്തം ബസ്

അംഗഡിമുഗര്‍: അന്തരിച്ച മുന്‍ മഞ്ചേശ്വരം എംഎല്‍എ ശ്രീ പി ബി അബ്ദുല്‍ റസ്സാഖ് എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അംഗഡി മുഗര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന് ബസ് അനുവധിച്ച് താക്കോല്‍ കൈമാറ്റം കഴിഞ്ഞ മാര്‍ച്ചില്‍ നടന്നിരുന്നു. അതൊരു താല്‍കാലിക കൈമാറ്റമായിരുന്നു. അതിന് ശേഷം ചില സാങ്കേതിക പ്രശ്‌നം കാരണം ടെണ്ടര്‍ ഏറ്റെടുത്ത കമ്പനി പിന്‍മാറുകയും ബസ് സ്‌കൂളിലെത്തുന്നത് അനന്തമായി നീളുകയും ചെയ്തു. അതിനിടയിലാണ് എംഎല്‍എ യുടെ മരണവാര്‍ത്തയും എത്തുന്നത്. 


സാധാരക്കാരായ കര്‍ഷകരുടേയും,കൂലി തൊഴിലാളികളുടേയും ന്യൂന പക്ഷ വിഭാഗത്തില്‍ പെട്ടവരുടേയുമായ മക്കളാണ് ഈ സകൂളില്‍ പഠനം നടത്തി പോരുന്നത്. ബസ് അനുവധിച്ചതറിഞ്ഞ് ചള്ളങ്കായം, മുന്നൂര്‍, മുഗു പോലെയുള്ള വിധൂര സ്ഥലങ്ങളില്‍ നിന്നും ധാരാളം അഡ്മിഷന്‍ ഉണ്ടായത് കൊണ്ട് സ്‌കൂളിന് ഈ വര്‍ഷം രണ്ട് അധിക തസ്തിക അനുവദിച്ച് കിട്ടീരുന്നു. പക്ഷേ ബസ് വരാത്താത് കാരണം വിദ്യാര്‍ത്ഥികളിലും, രക്ഷിതാക്കളിലും, സ്‌കൂള്‍ അധികാരികളിലും ആശങ്ക പരത്തിയിരുന്നു. താല്‍കാലിമായി ഓട്ടോയിലായിരുന്നു വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിച്ചിരുന്നത്. ബസ് സ്‌കൂള്‍ ക്യാമ്പസില്‍ എത്തിയപ്പോള്‍ എല്ലാവരിലും അതിരറ്റ സന്തോഷം കാണാമായിരുന്നു. 


പിടിഎ യുടെ ഇടപെടല്‍ കാരണം ബഹു. കാസറഗോഡ് എംപി പി കരുണാകരന്‍ അനുവധിച്ച മറ്റൊരു ബസും ഈ മാസം തന്നെ സ്‌കൂളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.


SHARE THIS

Author:

0 التعليقات: