Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page

ഷാര്‍ജ: പ്രമുഖ ധന വിനിമയ സ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ചും യുഎഇയിലെ പ്രശസ്ത സാംസ്‌കാരിക സംഘടനയായ ചിരന്തന കലാ സാംസ്‌കാരിക വേദിയും ചേര്‍ന്ന് യശഃശരീരരായ മാധ്യമപ്രവര്‍ത്തകര്‍ പി.വി.വിവേകാനന്ദന്‍, വിഎം സതീഷ്, രാജീവ് ചെറായി എന്നിവരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങളുടെ സമര്‍പ്പണവും അനുസ്മരണവും ഷാര്‍ജയിലെ പ്രൗഢ ഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി കൊണ്ട് സംഘടിപ്പിച്ചു.

ഷാര്‍ജ അല്‍ വഹ്ദാ മെഗാ മാളിന് സമീപമുള്ള റയാന്‍ ഹോട്ടലില്‍ നടന്ന പരിപാടിയില് യുഎഇയിലെ കലാ-സാംസ്‌കാരിക-സാഹിത്യ പൊതുപ്രവര്‍ത്തന മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരള പ്രസ്സ് അക്കാദമി മുന്‍ അധ്യക്ഷന്‍ തോമസ് ജേക്കബ്, പിപി ശശീന്ദ്രന്‍, ബിന്‍സാല്‍ അബ്ദുല്‍ ഖാദര്‍, ജസിത സഞ്ജിത്, നിസാര്‍ സെയ്ദ്, ഷിനോജ് ഷംസുദീന്‍, കമാല്‍ കാസിം, അലക്‌സ് തോമസ് എന്നിവര്‍ പുരസ്‌കാരങ്ങളും ഉണ്ണികൃഷ്ണന്‍ പുറവങ്കര, എം.കെ. അബ്ദുറഹ്മാന്‍, മുഷ്താഖ് അഹ്മദ് എന്നിവര്‍ ആദരവും ഏറ്റുവാങ്ങി. യുഎഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ.സുധീര്‍ കുമാര്‍ ഷെട്ടി മുഖ്യാതിഥിയായിരുന്നു.

യശഃശരീരനായ പത്രപ്രവര്‍ത്തകന്‍ പി.വി.വിവേകാനന്ദന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അതിവിശിഷ്ട മാധ്യമ വ്യക്തിത്വപുരസ്‌കാരം മലയാള പത്രപ്രവര്‍ത്തകരിലെ കുലപതിയും കേരള പ്രസ്സ് അക്കാദമി മുന്‍ അധ്യക്ഷനുമായ തോമസ് ജേക്കബിന് സമ്മാനിച്ചു. കേരള സര്‍ക്കാരിന്റെ മികച്ച പത്രപ്രവര്‍ത്തകനുള്ള സ്വദേശാഭിമാനി -കേസരി അവാര്‍ഡ് ഉള്‍പ്പെടെ പല ബഹുമതികള്‍ നേടിയ തോമസ് ജേക്കബ് വിവിധ തലമുറകളുടെ മാധ്യമഗുരു കൂടിയാണ്. മലയാള മനോരമയിലെ 56 വര്‍ഷത്തെ സുദീര്‍ഘസേവനത്തിനു ശേഷം എഡിറ്റോറിയല്‍ ഡയറക്ടര്‍ പദവിയില്‍ നിന്ന് 2017 ലാണ് അദ്ദേഹം വിരമിച്ചത്.

കഴിഞ്ഞവര്‍ഷം അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ വി.എം.സതീഷിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തുന്ന, ഗള്‍ഫിലെ ഇംഗ്ലീഷ് മാധ്യമങ്ങളിലെ മികച്ച ഇന്ത്യന്‍ പത്രപ്രവര്‍ത്തകനുള്ള പുരസ്‌കാരം 'ഗള്‍ഫ് ന്യൂസ്' സീനിയര്‍ റിപ്പോര്‍ട്ടര്‍ ബിന്‍സാല്‍ അബ്ദുല്‍ ഖാദറിന് സമ്മാനിച്ചു. മികച്ച റേഡിയോ ജേര്‍ണലിസ്റ്റിനുള്ള രാജീവ് ചെറായി പുരസ്‌കാരം 'ഏഷ്യാനെറ്റ് റേഡിയോ'യിലെ സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ജസിത സംജിത്തിന് സമ്മാനിച്ചു.ഗള്‍ഫിലെ മികച്ച മാധ്യമപ്രവര്‍ത്തനത്തിനുള്ള പതിനേഴാമത് യു.എ.ഇ.എക്‌സ്‌ചേഞ്ച് -ചിരന്തന മാധ്യമ പുരസ്‌കാരങ്ങളില്‍ അച്ചടി മാധ്യമരംഗത്തെ മികവിന് 'മാതൃഭൂമി'യില്‍ 32 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള, ഇപ്പോള്‍ ഗള്‍ഫിലെ മാതൃഭൂമി മാധ്യമങ്ങളുടെ വാര്‍ത്താവിഭാഗം തലവനായി പ്രവര്‍ത്തിക്കുന്ന പി.പി.ശശീന്ദ്രനും ടെലിവിഷന്‍ ജേര്‍ണലിസത്തില്‍ 'മീഡിയ വണ്‍' ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ഷിനോജ് ഷംസുദ്ദീനും ഓണ്‍ലൈന്‍ ജേര്‍ണലിസത്തില്‍ ഏഷ്യാവിഷന്‍ പോര്‍ട്ടലുകളായ ദുബായ് വാര്‍ത്ത ഡോട്ട് കോം, ഒമാന്‍ മലയാളം ഓണ്‍ലൈന്‍ റേഡിയോ, ബഹ്‌റൈന്‍ വാര്‍ത്ത ഡോട്ട് കോം എന്നിവയുടെ ചീഫ് എഡിറ്റര്‍ നിസ്സാര്‍ സെയ്ദിദിനും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മികച്ച ഫോട്ടോ ജേര്‍ണലിസ്റ്റിനുള്ള പുരസ്‌കാരം 'ഗള്‍ഫ് ടുഡേ: പത്രത്തിലെ ഫോട്ടോഗ്രാഫര്‍ കമാല്‍ കാസിമിനും മികച്ച വീഡിയോ ജേര്‍ണലിസ്റ്റിനുള്ള പുരസ്‌കാരം എന്‍.ടി.വി.യിലെ ക്യാമറാമാന്‍ അലക്‌സ് തോമസിനുമാണ് സമ്മാനിച്ചത്.

പത്ര പ്രവര്‍ത്തനത്തിന് ജനകീയ മുഖം നല്‍കുന്നതിനും അധ്യാപനത്തിലൂടെ പുതു മാധ്യമ പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുന്നതിനും അര്‍പ്പിച്ച സുദീര്‍ഘ സേവനങ്ങളാണ് തോമസ് ജേക്കബിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. തങ്ങള്‍ പ്രതിനിധീകരിക്കുന്ന മാധ്യമങ്ങളിലൂടെ പ്രവാസി സമൂഹത്തിന്റെ ജീവത പ്രശ്‌നങ്ങളില്‍ ഇടപെടുകയും പരിഹാര ഹേതുവാകുകയും ചെയ്തതാണ് ഗള്‍ഫ് മാധ്യമ പ്രവര്‍ത്തകരുടെ പുരസ്‌കാര നേട്ടത്തിന് പരിഗണനയായതെന്നും ജൂറി നേരത്തത്തെ വിശദീകരിച്ചിരുന്നു. ഗള്‍ഫിലെ മാധ്യമ രംഗത്ത് മലയാളത്തിന്റെ യശസ്സുയര്‍ത്തി അകാലത്തില്‍ പൊലിഞ്ഞുപോയ വി എം സതീഷിനെ അനുസ്മരിച്ച് സാദിഖ് കാവിലും രാജീവ് ചെറായിയെ അനുസ്മരിച്ച് ഹിഷാം അബ്ദുല്‍സലാമും സംസാരിച്ചു
ബഹ്‌റൈനില്‍ മലയാള മാധ്യമങ്ങളുടെ സ്ഥാപനത്തിനും വിജയത്തിനും നേതൃത്വം നല്‍കിയ, 4 പിഎം ന്യൂസ്, ദി ഡെയിലി ട്രിബ്യുണ്‍, വീകെന്‍ഡര്‍ എന്നിവയുടെ ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ പുറവങ്കര, ഗള്‍ഫ് ന്യൂസില്‍ 36 വര്‍ഷം പൂര്‍ത്തിയാക്കിയ സീനിയര്‍ ഫോട്ടോഗ്രാഫര്‍ എം.കെ. അബ്ദുറഹ്മാന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

പിവി വിവേകാനന്ദ് അതിവിശിഷ്ട മാധ്യമ വ്യക്തിത്വ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉപഹാരവും പൊന്നാടയും മറ്റു അവാര്‍ഡ് ജേതാക്കള്‍ക്ക് കാല്‍ ലക്ഷം രൂപ വീതം യുഎഇ എക്‌സ്‌ചേഞ്ച് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഉപഹാരവും പൊന്നാടയുമാണ് സമ്മാനിച്ചത്. ചടങ്ങില്‍ ഫിറോസ് തമന്ന സ്വാഗതം ആശംസിച്ചു. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷനായിരുന്നു. യുഎഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍കുമാര്‍ ഷെട്ടി, മൊയ്തീന്‍ കോയ, സലാം പാപ്പിനിശ്ശേരി, ചിരന്തന ട്രഷറര്‍ ടി.പി. അഷ്‌റഫ്, വൈസ് പ്രസിഡണ്ട് സി.പി.ജലീല്‍ എന്നിവരുള്‍പ്പടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Leave A Reply