Tuesday, 25 December 2018

മദ്‌റസാ അദ്ധ്യാപക ക്ഷേമനിധി ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കേരള മദ്രസാദ്ധ്യാപക ക്ഷേമനിധിയില്‍ അംഗമാകുവാന്‍ കാസറകോട് ജില്ലാ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഹെല്‍പ്പ് ഡെസ്‌ക് ഓഫീസ് എസ് ജെ എം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് സഅദി ആരിക്കാടി ഉദ്ഘാടനം നിര്‍വഹിച്ചു. 

ജനുവരി രണ്ടിന് രാവിലെ 10.30ന് സഅദിയ്യയിലും , ഉച്ചയ്ക്ക് രണ്ട് മണിക്ക് മുഹിമ്മാത്തിലും ക്യാമ്പ് നടക്കും. അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില്‍,ഇസ്മായില്‍ സഅദി പാറപ്പള്ളി, ഹാഫിള് അഹ്മദ് സഅദി, സയീദ് സഅദി കോട്ടക്കുന്ന്, മുനീര്‍ സഅദി നെല്ലിക്കുന്ന്, സയ്യിദ് സൈഫുള്ള തങ്ങള്‍ പെരുമ്പട്ട,ഇല്യാസ് മൗലവി കൊറ്റുമ്പ, മുഹ്യിദീന്‍ സഅദി പിലാവളപ്പ്, ഇബ്രാഹീം സഅദി തോക്കെ, അബ്ദുല്ല സഅദി തുപ്പക്കല്ല്, എന്നിവര്‍ സംബന്ധിച്ചു.




SHARE THIS

Author:

0 التعليقات: