Friday, 21 December 2018

പെരഡാലയില്‍ വീട് തകര്‍ന്നു: ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട് : ഓടുമേഞ്ഞ വീട് നിലംപൊത്തി. വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബദിയടുക്ക പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ പെരഡാല പുഴക്കര ഹൗസില്‍ മമ്മൂഞ്ഞിയുടെ മകന്‍ അസൈനാറിന്റെ വീടാണ് പൊടുന്നതെ തകര്‍ന്നത്.

 കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കുട്ടികളും സ്ത്രീകളുമടക്കം അടുക്കഭാഗത്തായിരുന്നു. മേല്‍ക്കൂര തകരുന്ന ശബ്ദംകേട്ട് ഉള്ളിലുണ്ടായിരുന്നവര്‍ പുറത്തേക്കോടിയതിനാല്‍ വന്‍ അപകടം ഒഴിവായി. വീട്ടുപകരണങ്ങള്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് പഞ്ചായത്ത് റവന്യൂ അധികൃതരെ അറിയിച്ചിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: