Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , » പോളിംഗ് ബൂത്തില്‍ നിന്ന് സെല്‍ഫിയെടുത്തു: യുവാവ് അറസ്റ്റില്‍

പോളിംഗ് ബൂത്തില്‍ നിന്ന് സെല്‍ഫിയെടുത്തു: യുവാവ് അറസ്റ്റില്‍

Written By Muhimmath News on Friday, 7 December 2018 | 17:18

ഹൈദരാബാദ്: പോളിഗ്  ബൂത്തില്‍ വച്ച് സെല്‍ഫിയെടുത്തതിന് യുവാവ് അറസ്റ്റില്‍. ഹൈദരാബാദിലെ രാജേന്ദ്രനഗര്‍ പോളിംഗ് സ്‌റ്റേഷനിലാണ് സംഭവം. പോളിംഗ് ഉദ്യോഗസ്ഥന്റെ പരാതിയെ തുടര്‍ന്ന് ശിവ് ശങ്കര്‍ എന്നായാളെ പൊലീസ് അറസ്റ്റ് ചെയ്തു.


പോളിംഗ് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിച്ചിരുന്നു. പോളിംഗ് ബൂത്തിനുള്ളില്‍ സെല്‍ഫിയെടുക്കരുതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. 

തെലങ്കാനയില്‍ രാവിലെ ഏഴ് മണിക്ക് തന്നെ പോളിംഗ് തുടങ്ങി. പതിനൊന്ന് മണി വരെ 41.52 ശതമാനം ആണ് തെലങ്കാനയില്‍ രേഖപ്പെടുത്തിയത്. 70 ലക്ഷത്തിലധികം ആളുകളാണ് ഇവിടെ സമ്മദിദായകരായിട്ടുള്ളത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved