Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
മക്ക: ഗൾഫ് നാടുകളിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതശരീരം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ഐ  സി എഫ് ഗൾഫ് കൌൺസിൽ ആവശ്യപ്പെട്ടു.

മൃതശരീരം നാട്ടിൽ കൊണ്ടു  പോകുന്നതിന് ഭാരം തൂക്കി വിമാന കൂലി  നിശ്ചയിക്കുന്നതു കടുത്ത നീതികേടും പൈശാചികവുമാണ്.   ഇന്ത്യൻ സമ്പദ്  വ്യവസ്ഥയെ താങ്ങി നിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന പ്രവാസികളെ  അപമാനിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കി മരണപ്പെടുന്ന മുഴുവൻ പ്രവാസികളുടെയും ശരീരം സർക്കാർ ചിലവിൽ സ്വദേശത്തേക്ക് എത്തിക്കണം.   


എമിഗ്രേഷൻ ഡെപ്പോസിറ്റ് വകയിലും,  ഇന്ത്യൻ നയതന്ത്രാലയങ്ങളിൽ പ്രവാസികളുമായി ബന്ധപ്പെട്ട് നടത്തുന്ന വിവിധ സർവീസുകൾക്ക് വെൽഫയർ ഫണ്ട് എന്ന പേരിൽ  ഈടാക്കി വരുന്ന പണവും സർക്കാർ ഖജാനാവിൽ കെട്ടികിടക്കുകയാണ്. ഇത്തരം ഫണ്ടുകൾ ഉപയോഗപ്പെടുത്തി പ്രവാസികളുടെ മൃതശരീരം നാട്ടിൽ സൗജന്യമായി എത്തിക്കുവാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണ മെന്നാവശ്യപ്പെട്ട് ഐ സി എഫ്  പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, സിവിൽ ഏവിയേഷൻ മന്ത്രി എന്നിവർക്കു ഇമെയിൽ സന്ദേശമയക്കും.


യോഗത്തിൽ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, അബ്ദുല്‍ കരീം ഹാജി മേമുണ്ട, അബ്ദുല്‍ കരീം ഹാജി വടകര, നിസാര്‍ സഖാഫി വയനാട്, അലവി സഖാഫി തെഞ്ചേരി, അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം,  ശരീഫ് കാരശ്ശേരി, മുജീബുര്‍റഹ്മാന്‍ എ ആര്‍ നഗര്‍ സംബന്ധിച്ചു.
Leave A Reply