Wednesday, 26 December 2018

കമല്‍നാഥ് മന്ത്രിസഭയില്‍ ഒരു മുസ്‌ലിം മന്ത്രിയും: 15 വര്‍ഷം മുസ്‌ലീങ്ങളെ പടിക്ക് പുറത്താക്കിയ ബി.ജെ.പി യുഗത്തിന് അന്ത്യം

ഭോപ്പാല്‍: 15 വര്‍ഷത്തിന് ശേഷം മുസ്‌ലിം സമുദായത്തില്‍ നിന്ന് ഒരാളെ ഉള്‍പ്പെടുത്തി മധ്യപ്രദേശില്‍ കമല്‍നാഥ് മന്ത്രിസഭ. 28 മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി ഇന്നലെ കമല്‍നാഥ് മന്ത്രിസഭ വികസിപ്പിച്ചപ്പോള്‍ ഭോപ്പാല്‍ നോര്‍ത്ത് എം.എല്‍.എ ആരിഫ് അകീലാണ് മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കിയത്.

കഴിഞ്ഞ ശിവരാജ് സിംഗ് ചൗഹാന്റെ ബി.ജെ.പി സര്‍ക്കാരില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരു മുസ്‌ലിം മന്ത്രി പോലുമുണ്ടായിരുന്നില്ല.

വിവിധ പ്രദേശങ്ങളുടെ പ്രാതിനിധ്യവും കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളും പരിഗണിച്ചാണ് കമല്‍നാഥ് മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. പുതിയ ഒമ്പത് മന്ത്രിമാരും മാള്‍വനിവാഡ് മേഖലയില്‍ നിന്നാണ്. സെന്‍ട്രല്‍ മധ്യപ്രദേശില്‍ നിന്ന് ആറ് പേരും ഗ്വാളിയോര്‍ചംബല്‍ മേഖലയില്‍ നിന്ന് അഞ്ചും ബുന്ദേല്‍ഖണ്ഡില്‍ നിന്ന് മൂന്നു പേരും മന്ത്രിസഭയിലുണ്ട്.

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ അനന്ദിബെന്‍ പട്ടേല്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.


SHARE THIS

Author:

0 التعليقات: