Saturday, 29 December 2018

മുത്തലാഖ് ബില്‍ വോട്ടെടുപ്പ്: കുഞ്ഞാലിക്കുട്ടിക്കെതിരെ എന്‍ വൈ എല്‍ പ്രതിഷേധം

കാസര്‍കോട്: മുത്തലാഖ് ബില്ലിനെതിരെയുള്ള വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്ന മുസ്ലിം ലീഗ് എം.പി. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നടപടിയില്‍ പ്രതിഷേധിച്ച് നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രവര്‍ത്തകര്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കോലം കത്തിച്ചു. എന്‍.വൈ.എല്‍.സംസ്ഥാന പ്രസിഡണ്ട് റഹീം ബെണ്ടിച്ചാല്‍ ഉദ്ഘാടനം ചെയ്തു.

അഡ്വ: ഷെയ്ക്ക് ഹനീഫ്, ഹനീഫ് പി.എച്ച് ഹദ്ദാദ്, അന്‍വര്‍ മാങ്ങാടന്‍, സിദ്ദീഖ് ചെങ്കള, അബൂബക്കര്‍ പൂച്ചക്കാട്, റിയാസ് അമലടുക്കം, സിദ്ദീഖ് ചേരങ്കൈ, ഹനീഫ് തുരുത്തി, സാദിഖ് കടപ്പുറം, നൗഷാദ് ബള്ളിര്‍, ഷിഹാബ് പോപ്പി ശംസുദ്ദീന്‍ മുട്ടുന്തല, യൂസുഫ് ഒളയം തുടങ്ങിയവര്‍ നേതൃത്വം നല്‍കി


SHARE THIS

Author:

0 التعليقات: