കൊച്ചി: കേരള ഹൈക്കോടതി കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തി. സുരേന്ദ്രന് ശബരിമലയിലും നിലയ്ക്കലിലും കാണിച്ച പ്രവര്‍ത്തികള്‍ ഒരിക്കലും ന്യായീകരിക്കാനാവില്ല എന്നും ഒപ്പം സുരേന്ദ്രന് അവിടെ ഏത് സാഹചര്യത്തിലാണ് പോയത് എന്നും കോടതി ആരാഞ്ഞു . ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാള്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുതായിരുന്നു എന്നും ഒപ്പം കലാപം ഭക്തിയുടെ മറവില്‍ അഴിച്ചു വിടരുതായിരുന്നു എന്നും ഹൈക്കോടതി വ്യക്തമാക്കി . സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ബാക്കി വാദം നാളെ പൂര്‍ത്തിയാക്കി വിധി പറയുമെന്ന് ഹൈക്കോടതി അറിയിക്കുകയും ചെയ്തു .നിരവധി കേസുകളാണ് സുരേന്ദ്രന്റെ പേരില്‍ നിലവില്‍ ഉള്ളത് .