Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page
























ബന്തിയോട്:  ശാരീരികവും മാനസീകവും സാമ്പത്തീകവുമായി കഷ്ടത അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആത്മീയതയിലൂടെ ആശ്വാസം നല്‍കിയ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മര്‍ഹും സൈനുല്‍ മുഹഖിഖീന്‍ സയ്യിദ് ത്വാഹിര്‍ അഹ്ദല്‍ തങ്ങളുടെ മജ്‌ലിസ് കളായി തര്‍ബിയ്യത്ത് ക്യാമ്പസില്‍ എല്ലാ ഇംഗ്ലീഷ് മാസവും ആദ്യത്തെ വെള്ളിയാഴ്ച്ച മഗരിബ് നിസ്‌ക്കാരാന്തരം നടക്കുന്ന 'മജ് ലിസുല്‍ ബഹ്ബൂദിയ്യ ' 2019 ജനുവരി 4ന് ഇച്ചിലംങ്കോട്  കളപ്പാറ കളായി തര്‍ബിയ്യത്ത് ഇസ്ലാമിക് മോറല്‍ അകാദമി ക്യാമ്പസില്‍ നടക്കും.


സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത്, സയ്യിദ്  ശൗഖത്ത് അലി ബാ അലവി  തങ്ങള്‍, സയ്യിദ് മുഹമ്മദ് ഹബീബ് അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഹ്മ്മദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹുസൈനുല്‍ അമീന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ശറഫുദ്ധീന്‍ ഹൈദ്രോ സ് തങ്ങള്‍, ഹംസ സഖാഫി കുട്ടശ്ശേരി, ഫസലുല്‍ റഹ്മാന്‍ അഹ്‌സനി മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.അബ്ദുസലാം സഅദി കോട്ടക്കുന്ന്, അബ്ദുല്‍ ഖാദര്‍ കമ്മില്‍ സഖാഫി, ഹാരിസ് ഹിമമി സഖാഫി പരപ്പ, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക തുടങ്ങിയവര്‍  ഉദ്‌ബോധനം നടത്തും.



അബ്ദുല്‍ കാദര്‍ ഹാജി, സുലൈമാന്‍, സിദ്ധീഖ് മൂഹച്ചേരി, അബൂബക്കര്‍ സിദ്ധീഖ് പാച്ചാനി, ഇബ്രാഹിം ഹാജി പാച്ചാനി, യൂസുഫ് സിദ്ധീഖ്, ആശിഖ് അബ്ദുള്ള, ഫഹീം അബ്ദുല്‍ ഖാദര്‍ ഹാജി, മുഹമ്മദ്, അബ്ദുല്‍ ശുഖൂര്‍ എന്നിവര്‍ പങ്കെടുക്കും. 

Leave A Reply