Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























കുമ്പള: ചെറുകിട ജലസേചന വകുപ്പിന് കീഴില്‍ കുമ്പള പുഴയിലെ കഞ്ചികട്ടയിലുള്ള വി.സി. ബി  പ്രവര്‍ത്തനക്ഷമമാക്കത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലായി. നൂറ് കണക്കിന് നെല്ല് ,അടയ്ക്ക കര്‍ഷകര്‍ ജലസേചനത്തിനായി ഉപയോഗിക്കുന്നതും ഉപ്പ് വെള്ളം കയറുന്നതിനെ തടയുന്നതുമായ കഞ്ചികട്ട വിസിബി പലക ഇട്ട് വെള്ളം തടഞ്ഞ് നിര്‍ത്താത്തതാണ് കര്‍ഷകരെ ദുരിതത്തിലാക്കിയത് .ഉപ്പ് വെള്ളം കയറി ഏക്കര്‍ കണക്കിന് കൃഷി നാശം സംഭവിക്കുമെന്ന ഭീതിയിലാണ് ഇവിടുത്തെ കര്‍ഷകര്‍. തുലാം മഴ കനിയാത്തതിനാല്‍ ഈ വര്‍ഷം നേരത്തെ തന്നെ പലക സ്ഥാപിച്ച് വെള്ളം തടഞ്ഞ് നിര്‍ത്തണമെന്ന് കര്‍ഷകര്‍ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും അധികൃതര്‍ അത് കൂട്ടാക്കിയില്ല. 

കഞ്ചികട്ട വി. സി.ബിക്ക് ഒന്നര കിലോമീറ്റര്‍ മുകളിലുള്ള ഇതേ വകുപ്പിന് കീഴിലുള്ള താഴെ കൊടിയമ്മ വി സി ബി യുടെയും അവസ്ഥ ഇത് തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഇവിടെ വെള്ളം മുഴുവന്‍ ഒഴുകിപ്പോയി തോട് വരണ്ടതിന് ശേഷമാണ് പലക ഇട്ടത്. ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ കൃഷി നാശം മാത്രമല്ല നൂറ് കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം തന്നെ ഉപ്പ് വെള്ളം കയറി നാശത്തിലാകുമെന്ന്  നാട്ടുകാര്‍ പറയുന്നു. കഞ്ചികട്ട, താഴെ കൊടിയമ്മ വി സി ബികള്‍ക്ക് പലക ഇടല്‍ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിച്ച് ഈ പ്രദേശത്തെ കര്‍ഷകരുടെയും പൊതുജനങ്ങളുടെയും പ്രശ്‌നം പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അഷ്‌റഫ് കൊടിയമ്മ ആവശ്യപ്പെട്ടു.

Leave A Reply