Wednesday, 26 December 2018

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ശ്രമം. രണ്ട് കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടി. അബുദാബിയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്നിറങ്ങിയ പിണറായി സ്വദേശി മുഹമ്മദ് ഷാനാണു പിടിയിലായത്.

മൈക്രോ വേവ് അവനില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നിന്ന് പിടികൂടിയത്.

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിനു ശ്രമമുണ്ടായത്. മുഹമ്മദ് ഷാനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. ഇയാളെ വിളിക്കാന്‍ വിമാനത്താവളത്തില്‍ കാറില്‍ കാത്തിരുന്ന ആളുകളെയും കസ്റ്റഡിയിലെടുത്തു.

ഈ മാസം 9ന് ആയിരുന്നു വിമാനത്താവളത്തിന്റെ ഉദ്ഘാടനം.


SHARE THIS

Author:

0 التعليقات: