Wednesday, 12 December 2018

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ മലയാളിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ചിറ്റാരിക്കാല്‍: കേരള-കര്‍ണാടക അതിര്‍ത്തിയിലെ വനത്തില്‍ മലയാളിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. 
കര്‍ണാടക വനത്തില്‍ സംസ്ഥാനാതിര്‍ത്തിയില്‍ മുണ്ടറോട്ട് റേയ്ഞ്ചിലെ താന്നിത്തട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. ഈസ്റ്റ് എളേരിയിലെ തയ്യേനി സ്വദേശി താന്നിക്കല്‍ ജോര്‍ജ് വര്‍ഗീസ് എന്ന കൊച്ചി (46) നെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ചൊവ്വാഴ്ച രാത്രിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. വൈകിട്ട് മീന്‍ പിടിക്കാനായി ഓടപ്പള്ളി പുഴയിലേക്ക് പോയതാണെന്ന് പറയപ്പെടുന്നു. വനത്തിനുള്ളില്‍ നിന്നും വെടിയേറ്റതാണെന്ന് കരുതുന്നു. ചിറ്റാരിക്കാല്‍, ബാഗമണ്ടലം പോലീസ് സ്ഥലത്തെത്തി. വിവരമറിഞ്ഞ് സ്ഥലത്ത് ആളുകള്‍ തടിച്ചുകൂടിയിട്ടുണ്ട്. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ കസ്റ്റഡിയിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരുന്നു.


SHARE THIS

Author:

0 التعليقات: