Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: ഹിന്ദു സമാജോത്സവം കഴിഞ്ഞു പോകുന്നവര്‍ ഉളിയത്തടുക്കയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തിയതിലും പോലീസ് കടകള്‍ അടക്കാന്‍ ആവശ്യപ്പെട്ട് മൂന്ന് കടകളില്‍ അക്രമം നടത്തിയതിലും പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കടകള്‍ അടച്ച് ഹര്‍ത്താല്‍ നടത്തും.

ഒരു ഹോട്ടല്‍ ഉള്‍പെടെ മൂന്ന് കടകളിലാണ് പോലീസ് അക്രമം നടത്തിയതെന്ന് വ്യാപാരി നേതാക്കള്‍ പറഞ്ഞു. പരിപാടി കഴിഞ്ഞു പോകുന്നവര്‍ നടത്തിയ കല്ലേറിലും കടകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ ഒരു യുവാവിന് പരിക്കേറ്റിട്ടുണ്ട്. 

അക്രമങ്ങള്‍ നടന്ന ഉളിയത്തടുക്കയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ഡി സി സി പ്രസിഡന്റ് ഹക്കിം കുന്നില്‍ എന്നിവരുടെ നേതൃത്വത്തില്‍ ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു. കാസര്‍കോട്ട് ചില സ്ഥലങ്ങളില്‍ അക്രമങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് നടത്തിയ ഇടപെടല്‍ ശ്‌ളാഘനീയമാണെങ്കിലും ഉളിയത്തടുക്കയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ കയറി പോലീസ് ഹോട്ടല്‍ ജീവനക്കാരനെ ലാത്തി പൊട്ടുംവിധം തല്ലുകയും മൂന്ന് കടകളില്‍ അക്രമം നടത്തുകയും ചെയ്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി സ്ഥലം സന്ദര്‍ശിച്ച എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. 

ഹിന്ദു സമാജോത്സവം കഴിഞ്ഞ് മടങ്ങിയ സംഘ് പരിവാര്‍ പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടത്. അക്രമികള്‍ കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. വിദ്യാനഗര്‍ ഉളിയത്തടുക്ക, ഇസത്ത് നഗര്‍ എന്നിവിടങ്ങളിലാണ് അക്രമം നടന്നത്. 

സംഘര്‍ഷം ഒഴിവാക്കാന്‍ വിവരമറിഞ്ഞെത്തിയ പൊലീസ് ലാത്തി വീശി. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്. പോലീസിന്റെ ശക്തമായ ഇടപെടല്‍ മൂലം കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി.



Leave A Reply