Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page
കാഞ്ഞങ്ങാട്: മാവുങ്കാലില്‍ വീടിന് പെട്രോള്‍ ബോംബെറിഞ്ഞു. പുതിയ കണ്ടത്തെ ദേവദാസിന്റെ വീടിന് നേരെ ഇന്നലെ രാത്രി 11.30ഓടെയാണ് ബോംബെറിഞ്ഞത്. വീട്ടുമുറ്റത്ത് നിര്‍ത്തിയ കാറിനും മുറ്റത്തെ ചവിട്ടിക്കും തീപിടിച്ചു. സി.പി.എം പ്രവര്‍ത്തകനാണ് ദേവദാസ്. വീടിന്റെ മുന്‍വശത്തെ റോഡില്‍ നിന്നാണ് ബോംബെറിഞ്ഞത്. അഞ്ച് പേരാണ് സംഭവത്തിന് പിന്നിലെന്നും ഇവര്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഡോഗ് സ്‌ക്വാഡ് ഇന്ന് രാവിലെ പരിശോധനക്കെത്തി. 

സി.പി.എം പ്രവര്‍ത്തകന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. മരിച്ച സി.പി.എം പ്രവര്‍ത്തകന്റെ മകന്‍ ബി.ജെ.പി അനുഭാവിയാണ്. മരണവീട്ടില്‍ പ്രാര്‍ത്ഥന ചൊല്ലുന്നതിനെ ദേവദാസ് എതിര്‍ത്തതിനെ തുടര്‍ന്നാണ് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.

Leave A Reply