Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മദ്രസാധ്യാപകനായ ബായാറിലെ അബ്ദുല്‍ കരിം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: കാസര്‍കോട്ടും എ ടി എം കവര്‍ച്ചാ ശ്രമം. കാസര്‍കോട് റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള എസ് ബി ഐയുടെ എ ടി എം കൗണ്ടറിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. മെഷീനിന്റെ പൂട്ട് തകര്‍ത്തിരുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി പ്രഥമിക അന്വേഷണം നടത്തി.

എസ് ബി ഐ ബാങ്ക് മാനേജര്‍ ശ്രീനാഥിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തേ എറണാകുളം, കോട്ടയം, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ തുടര്‍ച്ചയായുണ്ടായ എ ടി എം കവര്‍ച്ചകളും, കവര്‍ച്ചാശ്രമങ്ങളും കേരളത്തെ ഞെട്ടിച്ചിരുന്നു. ഉത്തരേന്ത്യക്കാരായ പ്രതികളെ പോലീസ് സാഹസീകമായി അറസ്റ്റ് ചെയ്തതോടെയാണ് കവര്‍ച്ചയ്ക്ക് ശമനമുണ്ടായത്.

ഇതിനിടയിലാണ് കാസര്‍കോട്ട് എ ടി എം കവര്‍ച്ചാ ശ്രമം നടന്നിരിക്കുന്നത്. വിലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിന് ശേഷം എ ടി എം കൗണ്ടറിലെ സി സി ടി വി പരിശോധിക്കുമെന്ന് എസ് ഐ അജിത്ത് കുമാര്‍ പറഞ്ഞു.

Leave A Reply