മഞ്ചേശ്വരം: അധ്യാപന ജീവിതത്തിന്റെ കാല് നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഹൊസബെട്ടു ഗവ: എല്‍ പി സ്കൂള്‍ അദ്ധ്യാപകന് ടി വി സന്തോഷ് കുമാറിനെ സ്കൂള്‍ അദ്ധ്യാപക കുടുംബം ആദരിച്ചു. ഹെട്മിഷ്ട്റസ് സത്യവതി ടീച്ചര്‍ പൊന്നാട അണിയിച്ച് ഉപഹാരം നല്കി. എസ് ആര് ജി കണ്‍വിനര്‍ ഇബ്രാഹിം കരീം ഉപ്പള സ്വാഗതം പറഞ്ഞു. സവിത, പ്രദീപ് കുമാര്‍, എ ടി വി. താഹിറാ ബി, ഗോകുല ഭായ്, ഹുശാ ആശംസകള്‍ അര്‍പ്പിച്ചു. മുരളീധരന് കെ പി നന്ദി പറഞ്ഞു