Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , » നാലാം ദിവസവും സഭ സ്തംഭിപ്പിച്ച് യു.ഡി.എഫ്; സ്പീക്കറുടെ കാഴ്ച കറുത്ത ബാനര്‍ കൊണ്ട് മറച്ചു

നാലാം ദിവസവും സഭ സ്തംഭിപ്പിച്ച് യു.ഡി.എഫ്; സ്പീക്കറുടെ കാഴ്ച കറുത്ത ബാനര്‍ കൊണ്ട് മറച്ചു

Written By Muhimmath News on Monday, 3 December 2018 | 10:31
























തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യു.ഡി.എഫ് നിയമസഭക്ക് മുന്നില്‍ നടത്തുന്ന സത്യാഗ്രഹത്തെച്ചൊല്ലി നിയമസഭയില്‍ ഭരണ  പ്രതിപക്ഷ വാക്ക്‌പോര്. സഭ തുടങ്ങിയ ഉടനെ ഇന്നും പ്രതിപക്ഷ ബഹളം അരങ്ങേറിയിരിക്കുന്നു. സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ പ്രതിപക്ഷം ബാനറുയര്‍ത്തിയതോടെ ഭരണപക്ഷ എംഎല്‍എമാരും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. 

സഹകരിക്കാമെന്ന വാഗ്ദാനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയെങ്കിലും മുഖ്യമന്ത്രിയുമായുള്ള വാക്‌പോരിനെ തുടര്‍ന്ന് ഒടുവില്‍ ബഹളത്തില്‍ കലാശിച്ചു. മാത്രമല്ല,18ാം മിനിറ്റില്‍ ചോദ്യോത്തരവേള റദ്ദാക്കി. സബ്മിഷന്‍, ശ്രദ്ധക്ഷണിക്കല്‍ എന്നിവയും റദ്ദാക്കി. ഒരു ബില്‍ ചര്‍ച്ച കൂടാതെ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു. 

രാവിലെ സഭ ആരംഭിച്ചതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തങ്ങള്‍ സഭാ നടപടികളുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു. മാത്രമല്ല, യുഡിഎഫിന്റെ മൂന്ന് എംഎല്‍എമാര്‍ നിയമലസഭാ കവാടത്തിനുമുന്നില്‍ സത്യഗ്രഹമിരിക്കുന്നതായും ചെന്നിത്തല അറിയിച്ചിരുന്നു. ഇഎന്നാല്‍, ഇതോടെ കോണ്‍ഗ്രസും ആര്‍എസ്എസും ഒത്തുകളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിക്കും ചെയ്തു. മാത്രമല്ല, രാഹുല്‍ ഗാന്ധിയുടേതല്ല, അമിത് ഷായുടെ നിലപാടാണു യുഡിഎഫ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മറുപടിയുമായി എഴുന്നേറ്റ രമേശ് ചെന്നിത്തലയ്ക്കു മൈക്ക് കൊടുക്കാതിരുന്നതാണു പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയത്.

ഇതുമായി ബന്ധപ്പെട്ട് സംഭവത്തില്‍ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങിയ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസ് ബാനറുയര്‍ത്തി മറയ്ക്കകയായിരുന്നു. ഇതോടെ സംഭവം വന്‍ പ്രതിഷേധത്തിന് വഴിയായി. ഭരണപക്ഷ അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. 

എല്ലാ ദിവസവും സഭ പെട്ടെന്നു പിരിയേണ്ടിവരുന്ന സാഹചര്യം ശരിയല്ലെന്ന് പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. മാത്രമല്ല, തുടര്‍ച്ചയായി സഭ തടസ്സപ്പെടുന്നത് അനുവദിക്കാനാകില്ലെന്നും, അതുകൊണ്ട് സഭാ നടപടികളുമായി സഹകരിക്കാമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങളെ സ്പീക്കര്‍ ശാസിക്കുകയും ചെയ്തുിരുന്നു. ഇതേ തുടര്‍ന്ന് ചോദ്യോത്തരവേളയും സബ്മിഷനും റദ്ദാക്കി നടപടികള്‍ പൂര്‍ത്തിയാക്കി സഭ പെട്ടെന്ന് പിരിയുകയായിരുന്നു. 

എന്നാല്‍, മൂന്നു പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹം നിയമസഭാ കവാടത്തിനു മുന്നില്‍ തുടങ്ങി. പാറക്കല്‍ അബ്ദുല്ല, എന്‍. ജയരാജ്, വി.എസ്.ശിവകുമാര്‍ എന്നിവരാണു സത്യഗ്രഹം ഇരിക്കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved