Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
കാസര്‍കോട് : സുന്നി പ്രസ്ഥാനിക കുടുംബത്തിന്റെ ശാക്തീകരണം ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന പുതിയ കര്‍മ പദ്ധതികളുടെ പ്രായോഗിക വല്‍കരണം ചര്‍ച്ച ചെയ്യുന്നതിന് കേരള മുസ്ലിം ജമാഅത്ത് ജില്ലയിലെ മുഴുവന്‍ സുന്നി സംഘടനകളുടെയും സംയുക്ത എക്‌സിക്യൂട്ടീവ് വിളിച്ച് ചേര്‍ക്കുന്നു. 

ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് കാസര്‍കോട് സുന്നി സെന്ററില്‍ ചേരുന്ന എക്‌സിക്യൂട്ടീവില്‍ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ എന്നിവയുടെ ജില്ലാ പ്രവര്‍ത്തക സമിതിയംഗങ്ങള്‍ സംബന്ധിക്കും.
     
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തും.

   വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹമീദ് മൗലവി ആലമ്പാടി, മുഹമ്മദ് സഖാഫി പാത്തൂര്‍, ഹുസൈന്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സുലൈ3മാന്‍ കരിവെള്ളൂര്‍, അശ്രഫ് സഅദി ആരിക്കാടി, ജമാല്‍ സഖാഫി ആദൂര്‍, സക്കീര്‍ മാസ്റ്റര്‍ പെട്ടിക്കുണ്ട് തുടങ്ങിയവര്‍ പ്രസംഗിക്കും.


Leave A Reply