Saturday, 29 December 2018

മൃതശരീരങ്ങളോടുള്ള അനാദരവ് അവസാനിപ്പിക്കണം- കേരള മുസ്ലിം ജമാഅത്ത്

എര്‍മാളം: ഗള്‍ഫു നാടുകളില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃത ശരീരങ്ങള്‍ നാട്ടില്‍ കൊണ്ട്‌വരുന്നതിന് മൃതശരീരം തുക്കി വിമാനകൂലി നിശ്ചിയിക്കുന്ന നടപടി മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് കേരള മുസ്ലിം ജമാഅത്ത് എര്‍മാളം യൂണിറ്റ് വാര്‍ഷിക ജനറല്‍ബോഡി യോഗം അഭിപ്രായപ്പെട്ടു. 

ജീവിതത്തിന്റെ ഭൂരിപാകവും നാടും വീടും വിട്ട് ജോലിചെയ്യുന്ന പ്രവാസികള്‍  രാജ്യത്തിന്റെ ആളോഹരി വരുമാനം വര്‍ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ  സമ്പത്ത് വ്യവസ്ഥ താങ്ങി നിര്‍ത്തുന്നതിലും വലിയ പങ്കാണ് വഹിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. 

യോഗത്തില്‍ ഇ എം അബ്ദുല്‍ ഖാദര്‍ ഹാജി  അദ്യക്ഷത വഹിച്ചു. ഹസൈനാര്‍ കുര്‍സ് ഉദ്ഘാടനം ചെയ്തു. എസ്.ടി അബ്ദുള്ള, ബി.എം അബ്ദുള്ളകുഞ്ഞി ഹാജി, ഹമീദ് കടുമന,  മുനീര്‍ ബി.എ,   ലത്തീഫ് മൗലവി തുടങ്ങിയവര്‍ സംബധിച്ചു. അബൂബക്കര്‍ കരുമാനം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഹ്മദ് കൊല്ലമ്പാടി സ്വാഗതവും ഹസൈനാര്‍ വി കെ  നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: പ്രസിഡണ്ട്: കുര്‍സ് മൊയ്ദീന്‍ കുഞ്ഞി ഹാജി, വൈ.പ്രസിഡണ്ട്: അഹമ്മദ് കൊല്ലമ്പാടി, ഐ അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി: ഹസൈനാര്‍ വി.കെ.  ജോയിന്റ് സെക്രട്ടറി: അബ്ദുല്‍ റഹ്മാന്‍ തൈവളപ്പ,്
 ലത്തീഫ് മൗലവി, ഫിനാന്‍സ് സെക്രട്ടറി: ഇ എം അബ്ദുല്‍ കാദര്‍ ഹാജി.


SHARE THIS

Author:

0 التعليقات: