Friday, 21 December 2018

കേരള മുസ്‌ലിം ജമാഅത്ത് നായന്മാര്‍മൂല യൂണിറ്റിന് നവ സാരഥികള്‍

വിദ്യാനഗര്‍: കേരള മുസ്‌ലിം ജമാഅത്ത് പുതിയ സംഘടനാ വര്‍ഷത്തെ ചെങ്കള സര്‍ക്കിളിലെ നായന്മാര്‍മൂല യൂണിറ്റ് വാര്‍ഷീക കൗണ്‍സില്‍ സമാപിച്ചു. അടുത്ത രണ്ട് വര്‍ത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

കഴിഞ്ഞ കാലപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ചര്‍ച്ചകള്‍ നടന്നു.പുതിയ സംഘടനാ വര്‍ഷത്തേക്കുള്ള വിവിധ പദ്ധതികള്‍ ആവിശ്കരിച്ചു. ഈയ്യടുത്ത് നമ്മെ വിട്ട്പിരിഞ്ഞ പ്രമുഖ മതപണ്ഡിതനും സുഫീവര്യനും കാര്‍ണാടക സുരിബൈല്‍ ദാറുല്‍ ഹുനഫാ അറബി കോളേജ് പ്രിന്‍സിപ്പളുമായിരുന്നു ശൈഖുനാ അബ്ദുല്‍ റഹ്മാന്‍ ബാഖവി അല്‍ ജുനൈദിയുടെ പേരില്‍ പ്രത്യേക അനുസ്മരണ പ്രാര്‍ത്ഥന മജ്‌ലിസ് സംഘടിപ്പിച്ചു.

ബി.എം അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട് അദ്ധ്യക്ഷം വഹിച്ചു. സയ്യിദ് ഹസൈനാര്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അമാനി വാര്‍ഷിക രിപ്പോര്‍ട്ട് അവതരിപ്പിച്ചു അബ്ദുല്‍ നാസര്‍ മളിയില്‍,അബ്ദുല്‍ ഖാദര്‍ പാണലം സംസാരിച്ചു.

പുതിയ ഭാരവാഹികളായി സയ്യിദ് ഹസൈനാര്‍ തങ്ങള്‍ (പ്രസിഡന്റ്)അബ്ദുല്ലക്കുഞ്ഞി ഉസ്താദ്, അഹ്മദ് ഹാജി ചാലക്കുന്ന് (വൈസ് പ്രസി) ബി.എം.അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട് (ജനറല്‍ സെക്രട്ടറി), മുഹമ്മദലി നുള്ളിപാടി,മുഹമ്മദ് ചാലക്കുന്ന് (സെക്രട്ടറി)അബ്ദുല്‍ ഖാദര്‍ കോളിക്കടവ് (ഫിനാന്‍സ് സെക്രട്ടറി), ഇബ്രാഹിം പൈച്ചാര്‍, ഹൈദര്‍ അലി മൗലവി, അബൂബക്കര്‍ കാനക്കോട്, ഹനീഫ മൊയ്തീന്‍ ഹാജി (എക്‌സിക്യൂട്ടീവ്) എന്നിവരെ തെരഞ്ഞെടുത്തു.


SHARE THIS

Author:

0 التعليقات: