ആലമ്പാടി : നെച്ചിപ്പടുപ്പ് മുഹ്യിദ്ദീന് മസ്ജിദ് കമ്മറ്റി ശൈഖുനാ ആലമ്പാടി ഉസ്താദ്, കുഞ്ഞിക്കാനം കുഞ്ഞു മുഹമ്മദ് മുസ്ലിയാര് എന്നിവരുടെ അനുസമരണം സംഘടിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ഉദ്ഘാടനം ചെയ്തു.
വിനയം മുഖമുദ്രയാക്കിയ അനുപമ പണ്ഡിതനായിരുന്നു ആലമ്പാടി ഉസ്താദെന്ന് അദ്ദേഹം അനുസ്മരിച്ചു. സാമൂഹിക ജീര്‍ണതകളോട് ശക്തമായി പൊരുതിയതോടൊപ്പം പാവങ്ങള്‍ക്ക് സാന്ത്വനമേകിയ മഹ്ത് വ്യക്തിത്വമായിരുന്നു ആലമ്പാടി ഉസ്താദ്.
പ്രസിഡന്റ് ബീരാന് അക്കരപ്പള്ള അധ്യക്ഷത വഹിച്ചു. സയ്യിദ് ജലാലുദ്ദീന്‍ യു പി എസ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. യൂസുഫ് മുസ്ലിയാര് ദേലമ്പാടി അനുസ്മരണ പ്രഭാഷണം നടത്തി.
കുഞ്ഞാലി ബാച്ചാസ്, മുബാറക് അബ്ബാസ് ഹാജി, എസ് റ്റി അബ്ദുല്ല ഹാജി, സി എ മുഹമ്മദ് ഹാജി, എ മമ്മിഞ്ഞി, മുനീര്‍ മിഹ്റാജ്, ആസ്വിഫ്, ഖാദര്‍ ആലമ്പാടി, ഇഖ്ബാല്‍, സേഠ് അബ്ദുല്ല, ബി എ അബൂബക്കര്‍ നെച്ചിപ്പടുപ്പ് സംബന്ധിച്ചു.
0 التعليقات: