Monday, 17 December 2018

പ്രവര്‍ത്തകര്‍ കര്‍മ്മ നിരതരാവുക: സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍

സീതാംഗോളി: സങ്കീര്ണമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്തു എല്ലാ പ്രതിസന്ധികളെയും നേരിടാനുള്ള മനക്കരുത്തും നിശ്ചയദാര്‍ഢ്യവും പ്രവര്‍ത്തകര്‍ ആര്‍ജിക്കണമെന്നു സമസ്ത കേരള മഞ്ചേശ്വരം താലൂക്ക്  ട്രഷറര്‍ സയ്യിദ് ഷിഹാബുദ്ദിന്‍ തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു. ശക്തമായ പുത്തന്‍ ചിന്താഗതിക്കാരുടെ നുഴഞ്ഞു കയറ്റിത്തിന്നെതിരെ സമൂഹത്തെ ബോധ്യപ്പെടുത്തി ദിശാ ബോധം നല്‍കിയ പൂര്‍വികരുടെ പാത പിന്തുടരാന്‍ നാം തയ്യാറാകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഏതു പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിക്കാന്‍ അത്തരം മഹാന്മാരുടെ പൂര്‍ണ അനുകരണം കൊണ്ട് മാത്രമേ സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. 

കേരള മുസ്ലിം ജമാഅത്ത് മന്‍ട്ടമ പ്രഥമ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു. സയ്യിദ് ഹസന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു മളി  ഇബ്രാഹിം സഅദി വിഷയാവതരണം നടത്തി. ഷാഫി സഅദി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ച. സലാം സഖാഫി പാടലടുക്ക, മൊയ്ദു ഹിമമി ചേരൂര്‍ തുടങ്ങയവര്‍ പ്രസംഗിച്ചു. അബ്ബാസ് സഖാഫി സ്വാഗതവും ഉമറുല്‍ ഫാറൂഖ് ഹിമമി സഖാഫി നന്ദിയും പറഞ്ഞു.   

ഭാരവാഹികളായി: പ്രസിഡന്റ്: സയ്യിദ്  ഹസന്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി: അബ്ബാസ് സഖാഫി മന്‍ട്ടമ, ഫിനാന്‍സ് സെക്രട്ടറി: സയ്യിദ് ഷിഹാബുദ്ദിന്‍ തങ്ങള്‍. വൈസ് പ്രസിഡന്റ്:  മുഹമ്മദ് മുസ്‌ലിയാര്‍, പി എം എം പി അബ്ദുല്ല ഹാജി. ജോ സെക്രട്ടറി: കെ എ മുഹമ്മദ്, എം എ ഇബ്രാഹിം  കോട്ട എന്നിവരെ തിരഞ്ഞെടുത്തു


SHARE THIS

Author:

0 التعليقات: