Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: പുനസംഘടനാ ഭാഗമായി ഈ മാസം 31നകം ജില്ലയിലെ 380 യൂണിറ്റുകളില്‍ കേരള മുസ്ലിം ജമാഅത്ത് വാര്‍ഷിക കൗണ്‍സിലുകള്‍ നടത്തുന്നു. ജില്ലാതല ഉദ്ഘാടനം പ്രഥമ യൂണിറ്റ് കൗണ്‍സില്‍ നടക്കുന്ന പുത്തിഗെ നോര്‍ത്ത് സര്‍ക്കിളിലെ രിഫാഇ നഗര്‍ യൂണിറ്റില്‍ ചൊവ്വാഴ്ച നടക്കും.

വൈകിട്ട് 4.30ന് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തിന് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ നേതൃത്വം നല്‍കും. സ്വഗത സംഘം ചെയ്ര്‍മാന്‍ സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍ പഞ്ഞിപ്പാറ പതാക ഉയര്‍ത്തും.

കേരള മുസ്ലിം ജമാഅത്ത്  ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 

സംസ്ഥാന കമ്മറ്റിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി പുതിയ യൂണിറ്റ് ഭാരവാഹികളെ പ്രഖ്യാപിക്കും. ജില്ലാ സെക്രട്ടി സുലൈമാന്‍ കരിവെള്ളൂര്‍ ക്ലാസ്സെടുക്കും. ജില്ലാ ഉപാധ്യക്ഷന്‍ ഇബ്രാഹീം ഹാജി ബേക്കൂര്‍ രേഖ കൈമാറും. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി മിഷന്‍ ദമ്‌വാ മിഷന്‍  പ്രഖ്യാപനം നടത്തും.  

സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, പി ഇബ്രാഹീം പുത്തിഗെ എന്നിവര്‍ സംഘടനാ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിക്കും.

എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സോണ്‍ ജനറല്‍ സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍, എസ് എസ് എഫ് ഡിവിഷന്‍ സെക്രട്ടറി സുബൈര്‍ ബാഡൂര്‍, മുഹമ്മദ് പേരാല്‍, ബി കെ യൂസുഫ് ഹാജി, ഇബ്രാഹീം സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ ആശംസ നേരും.

സര്‍ക്കിള്‍ കമ്മറ്റി തെരെഞ്ഞെടുത്ത റിട്ടേണിങ് ഓഫീസര്‍മാരാണ് യൂണിറ്റുകളില്‍  പുനസംഘടനക്ക് നേതൃത്വം നല്‍കുന്നത്. സര്‍ക്കിള്‍ പുനസംഘടന ജനുവരി 20നകവും സോണ്‍ ഫെബ്രുവരി 15നകവും ജില്ല 28നകവും നടക്കും. മാര്‍ച്ച് ആദ്യം പുതിയ സംസ്ഥാന കമ്മറ്റി നിലവില്‍ വരും.     

Leave A Reply