Monday, 17 December 2018

കേരള മുസ്‌ലിം ജമാഅത്ത് വാര്‍ഷിക കൗണ്‍സിലുകള്‍ക്ക് ചെങ്കള സര്‍ക്കിളില്‍ തുടക്കം, ബേവിഞ്ച യൂണിറ്റിന് നവ സാരഥികള്‍

ചെര്‍ക്കള: പുനസംഘടനാ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് ചെങ്കളയിലെ 10 യൂണിറ്റുകളില്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക കൗണ്‍സിലുകള്‍ക്ക് ബേവിഞ്ചയില്‍ തുടക്കമായി. കേരള മുസ്ലിം ജമാഅ ത്ത് സര്‍ക്കിള്‍ സെക്രട്ടറി അഹ്മദ് കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. റിട്ടേണിങ് ഓഫീസര്‍ അബ്ദുല്‍ ഖാദര്‍ പാണലം പുതിയ യൂണിറ്റ് ഭാരവാഹികളെ പ്രഖ്യാപിച്ചു. സി സി എച്ച് ഇഖ്ബാല്‍ സ്വാഗതവും ഇല്യാസ് എ. ടി നന്ദിയും പറഞ്ഞു.

ബേവിഞ്ച യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. ബി കെ അബ്ദുല്‍ ഖാദിര്‍ (പ്രസിഡന്റ്), സി എ ച്ച് ഇഖ്ബാല്‍ ബേവിഞ്ച (ജനറല്‍ സെക്രട്ടറി) എം അബൂബക്കര്‍ ഹാജി ബേവിഞ്ച (ഫിനാന്‍സ് സെക്രട്ടറി) കെ ബാപ്പന്‍ കുട്ടി, ജലീല്‍ എച്ചിക്കാനം (വൈസ് പ്രസി) എം മാഹിന്‍, എം ആമു (സെക്രട്ടറിമാര്‍).


SHARE THIS

Author:

0 التعليقات: